മന്ത്രി കെ ടി ജലീൽ ഔദ്യോഗിക വാഹനത്തിൽ എത്തി, കസ്റ്റംസ് ചോദ്യം ചെയ്യുന്നു.

മന്ത്രി കെ.ടി.ജലീലിൽ ചോദ്യം ചെയ്യലിന് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായി. ഔദ്യോഗിക വാഹനത്തിലാണ് കെ.ടി ജലീൽ കസ്റ്റംസ് ഓഫീസിൽ എത്തിയത്. ഉച്ചയ്ക്ക് 12 മണിക്ക് ചോദ്യം ചെയ്യൽ ആരംഭിച്ചു. വിവിധ വിഷയങ്ങളിലായി നിരവധി ചോദ്യങ്ങളാണ് ജലീലിനായ് കസ്റ്റംസ് ഒരുക്കിയത് എന്നാണ് സൂചന. എൻ.ഐ.എ.യും എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റും ചോദ്യംചെയ്തുകഴിഞ്ഞതിനാൽ അതിൽനിന്ന് വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നത്.മതഗ്രന്ഥം, ഭക്ഷ്യകിറ്റ് വിതരണം, യു.എ.ഇ. കോൺസുലേറ്റ് സന്ദർശനങ്ങൾ, സ്വപ്നാ സുരേഷുമായുള്ള ഫോൺ വിളികൾ തുടങ്ങിയ വിഷയങ്ങളിലാണ് ചോദ്യമുണ്ടാവുക. പ്രോട്ടോക്കോൾ ലംഘനത്തിനുപുറമേ വിദേശസഹായനിയന്ത്രണച്ചട്ടവും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. കോൺസൽ ജനറലുമായി ജലീൽ ചർച്ചകൾ നടത്താറുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി പി.എസ്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും കൂടുതൽ ചോദ്യങ്ങളുണ്ടാകും.