കോവിഡ് വാക്‌സിൻ 90 ശതമാനം വിജയരഹസ്യവുമായി ഫൈസർ വരുന്നു.

പാരിസ് / കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാൻ ഫൈസറും ജർമൻ കമ്പനി ബയേൺടെക്കും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നതാണ് യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ വെളിപ്പെടുത്തൽ.
ലോകമാകമാനം കോവിഡ് വാക്സീനായുള്ള കാത്തിരിപ്പ് തുടരുമ്പോഴാണ് പ്രതീക്ഷ നൽകുന്ന ഫൈസറിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ ആദ്യമായാണ് കമ്പനി പുറത്തുവിടുന്നത്. കൊവിഡ് വാക്‌സിൻ സുരക്ഷയെ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കു ന്നതിനായി ആദ്യ വാക്‌സിൻ എടുക്കാൻ താൻ തയ്യാറാണെന്ന് ഫൈസർ സി.ഇ.ഒ ആൽബർട്ട് ബർല അറിയിച്ചിട്ടുണ്ട്.കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ വാക്സീന്റെ മികവ് മൂന്നാംഘട്ട പരീക്ഷണങ്ങളിലെ ആദ്യഫലങ്ങൾ വ്യക്തമാക്കുന്നു എന്നാണു ആൽബർട്ട് ബർല പറഞ്ഞിട്ടുള്ളത്. കോവിഡിനെതിരെ ലോകം കാത്തിരുന്ന ഫലപ്രദമായ വാക്സീൻ വികസിപ്പിക്കുന്നതിന്റെ സുപ്രധാന ചുവടുവയ്പിലേക്കാണ് ഫൈസർ നീങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
രണ്ടാമത്തെ ഡോസ് വാക്സീന്‍ സ്വീകരിച്ചയാള്‍ക്ക് ഏഴ് ദിവസത്തി നകം കോവിഡ് പ്രതിരോധശേഷി ലഭിക്കുമെന്ന് പ്രാഥമിക പരീക്ഷണ ങ്ങളില്‍ കണ്ടെത്തിയിരുന്നു. ആദ്യ ഡോസിൽ 28 ദിവസമായിരുന്നു ഈ കാലാവധി ആയിരുന്നത്. ജൂലൈയിൽ ആരംഭിച്ച മൂന്നാംഘട്ട പരീക്ഷണങ്ങളില്‍ 43,538 പേരാണ് പങ്കാളികളായി. വാക്സീൻ ഉൽപാദിപ്പിക്കുന്നതിന് അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ആരോഗ്യമേഖലയിലും ആഗോള സമ്പദ്‌വ്യവ സ്ഥയിലും കഴിഞ്ഞ നൂറ് വർഷത്തിനിടയിൽ സ്വാധീനം ചെലുത്തുന്ന ഏറ്റവും വലിയ മെഡിക്കൽ മുന്നേറ്റമാണ് കൊവിഡ് വാക്സിൻ എന്ന് താൻ വിശ്വസിക്കുന്നതായും ബർല പറഞ്ഞു. ഈ വർഷം അമ്പത് ദശലക്ഷം ഡോസുകൾ ലഭ്യമാകുമെന്നും 2021ൽ 1.3 ബില്യൺ ഡോസുകൾ ലഭ്യമാകുമെന്നും ബർല പറഞ്ഞു. രണ്ട് ഡോസ് വാക്സിന് അടിയന്തര അനുമതി തേടി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനെ സമീപിക്കാൻ ഫൈസർ ഒരുങ്ങുകയാണ്.