CovidEditor's ChoiceHealthKerala NewsLatest NewsNationalNewsWorld

ലോകത്ത് കൊവിഡ് ബാധിതർ 5.12 കോടി കവിഞ്ഞു.

ന്യൂയോർക്ക് /ലോകത്ത് കൊവിഡ് ബാധിതർ അഞ്ച് കോടി പന്ത്രണ്ട് ലക്ഷം കവിഞ്ഞു. ഇതുവരെ 5,12,30,299 പേർക്കാണ് ലോകത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,68,881 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അറുപത് ലക്ഷം ആയി.
ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ 1,04,19,012 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,44,424 പേർ മരണമടഞ്ഞു. അറുപത്തിയഞ്ച് ലക്ഷത്തിലധികം പേർ രോഗമുക്തരായി. അമേരിക്കയിൽ വീണ്ടും രോഗവ്യാപനം രൂക്ഷമാകുകയാണ്. ദിവസങ്ങളായി രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നിരുന്നു. പത്ത് ദിവസത്തിനിടെ പത്തുലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു. കഴി​ഞ്ഞ​ ദിവസം​ 45,903​ ​പേ​ർ​ക്ക് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചു.​ ​നി​ല​വി​ൽ​ 5.09​ ​ല​ക്ഷം​ ​പേ​രാ​ണ് ​രാ​ജ്യ​ത്ത് ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക് 92.56​ ​ശ​ത​മാ​ന​മാ​യി.​ ​രോ​ഗ​സ്ഥി​രീ​ക​ര​ണ​ ​നി​ര​ക്ക് 7.19​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​ഞ്ഞു.​ ​മരണസംഖ്യ 1.27ലക്ഷമായിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ അമ്പത്തിയാറ് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,62,638 പേർ മരിച്ചു. 50,64,344 പേർ ബ്രസീലിൽ രോഗമുക്തരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button