DeathEditor's ChoiceKerala NewsLatest NewsLocal NewsNews
പ്രചാരണത്തിനിടെ മരം വീണ് സ്ഥാനാർത്ഥി മരിച്ചു.

തിരുവനന്തപുരത്ത് പ്രചാരണ പ്രവർത്തനങ്ങൾക്കിടയിൽ മരം വീണ് സ്ഥാനാർഥി മരിച്ചു. കാരോട് പുതിയ ഉച്ചക്കട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി കെ ഗിരിജകുമാരിയാണ് മരിച്ചത്.
രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. ഭർത്താവിനോടൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗിരിജയെ ആശുപത്രിയിലേക്ക് കൊണ്ടപോയെങ്കിലും വഴിയിൽ വെച്ച് മരണമടഞ്ഞു. കാരോട് ഗ്രാമപഞ്ചായത്തിലെ സിഡിഎസ് ചെയർപേഴേ്സണായിരുന്നു ഗിരിജ. മൃതദേഹം പാറശ്ശാല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.