DeathEditor's ChoiceGulfKerala NewsLatest NewsLocal NewsNationalNews
ബഹ്റൈൻ പ്രധാനമന്ത്രി അന്തരിച്ചു.

ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ (84) അന്തരിച്ചു. യു.എസിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ബഹ്റൈൻ റോയൽ കോർട്ട് ആണ് ഇക്കാര്യമറിയിച്ചത്.
പ്രധാനമന്ത്രിയുടെ വിയോഗത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക താഴ്ത്തികെട്ടി. സർക്കാർ സ്ഥാപനങ്ങളും മറ്റ് വകുപ്പുകളും വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം പ്രവർത്തിക്കില്ല.