CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ബംഗളുരു / മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് ബംഗളൂരു സിറ്റി സെഷൻ കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് 14 ദിവസത്തേക്ക് ബംഗളൂരു സിറ്റി സെഷൻ കോടതി ബിനീഷിനെ റിമാൻഡ് ചെയ്തത്. ബിനീഷിനെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് ആണ് മാറ്റുന്നത്.
ബിനീഷിന്‍റെ ജാമ്യാപേക്ഷ ഈ മാസം 18 ന് കോടതി പരിഗണിക്കാ നിരിക്കെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഒരാഴ്ചത്തെ സമയം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ലഹരി ക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ ബിനീ ഷിൻെറ വസതിയിൽ നിന്ന് അനൂപ് മുഹമ്മദിൻെറ ഡെബിറ്റ് കാർഡ് കണ്ടെടുത്ത വിവരം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.