ബിനീഷ് കോടിയേരിയുടെ ഡ്രൈവറെയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും.

ബംഗളുരു ലഹരി മാഫിയ കേസിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ഡ്രൈവറെയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. ഡ്രൈവറായ അനി കുട്ടന്, അരുണ്‍ എസ് എന്നിവര്‍ ബിനീഷിന്റെ അക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. ഇതിന്റെ ഉറവിടം ബിനീഷ് ഇതുവരെ വെളിപ്പെടുത്താന്‍ തയാറായിട്ടില്ല. അനി കുട്ടനെ ചോദ്യം ചെയ്യണമെന്നും ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. അരുണ്‍ എസ്. എന്നയാളെയുംഇ ഡി ചോദ്യം ചെയ്യാനിരിക്കുകയാണ്. അരുണും ബിനീഷുമായി വൻ തുകയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ട്. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ ഫോറന്‍സിക് പരിശോധന യ്ക്കയച്ചുവെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ബിനീഷിനെ ജാമ്യം നൽകി പുറത്തു വിട്ടാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയവ രെ സ്വാധീനിക്കാനും രാജ്യം വിടാനും സാധ്യതയുണ്ടെന്ന് എന്‍ഫോഴ് സ്മെന്റ് കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുകയാണ്. പരപ്പന അഗ്രഹാര ജയിലിലേക്കാണ് ബിനീഷിനെ മാറ്റിയത്. ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ നവംബര്‍ 18 നു കോടതി വാദം കേള്‍ക്കാനി രിക്കു കായാണ്.