Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
ശിവശങ്കറിനെ റിമാന്‍റ് ചെയ്തു, കാക്കാനാട് ജയിലിൽ…

കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാൻ കേസ് 17ലേക്ക് മാറ്റി. ശിവശങ്കറിനെ കാക്കാനാട് ജയിലിലേക്ക് ആണ് അയച്ചത്. കള്ളപ്പണം വെളുപ്പിച്ച കേസിലും, നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പങ്കുണ്ടെന്നാണ് ഇ ഡി കോടതിയിൽ വാദിച്ചത്.