കെട്ടിടത്തിൽ നിന്ന് വീണ് പിഞ്ച് കുഞ്ഞ് മരിച്ചു.

മലപ്പുറം/ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽനിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. പൂക്കോട്ടുംപാടം ചുള്ളിയോട് താഴേചുള്ളിയോട് കോമുള്ളി നസ്റിൻബാബുവിന്റെയും മുഹ്സിനയുടെയും മകൻ രണ്ട് വയസ്സു കാരൻ മുഹമ്മദ് അസ്ലം ആണ് മരിച്ചത്.
കരുളായി പിലാക്കൽ മുക്കം കടവിന് സമീപത്തെ വാടക ക്വാർട്ടേഴ്സിലെ മുകളിലെ നിലയിൽനിന്നാണ് കുട്ടി വീണത്. കുട്ടിയുടെ മാതാവിന്റെ സഹോദരന്റെ ക്വാർട്ടേഴ്സിലെത്തി യതായിരുന്നു ഇവർ. മുതിർന്നവർ ഹാളിൽ സംസാരിച്ചുകൊണ്ടി രിക്കെ അസ്ലം വീട്ടിലെ മറ്റു കുട്ടികൾക്കൊപ്പം സിറ്റൗട്ടിൽ കളിക്കുക യായിരുന്നു. ഇതിനിടെ കൈവരിയുടെ കമ്പികൾക്കിടയി ലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലമ്പൂർ ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയെങ്കിലും രാത്രിയോടെ മരിച്ചു. ജനാ ഫാത്തിമ, മുഖ്ദാദ്, ഹാത്തിം(ആദി) എന്നിവർ സഹോദരങ്ങളാണ്