ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ സേവന കാലാവധി കേന്ദ്ര സർക്കാർ നീട്ടി കൊടുത്തേക്കും.

ന്യൂഡൽഹി / തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കള്ളക്കടത്ത് കേസ് ഉൾപ്പെടെ കേരളത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായ ഒട്ടേറെ കേസുകളിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ സേവന കാലാവധി കേന്ദ്ര സർക്കാർ നീട്ടികൊടുക്കാൻ ആലോചിക്കുന്നു. ഈ മാസം 18നു 60 വയസ്സ് പൂർത്തിയാക്കുന്ന മിശ്ര വിരമിക്കാനിരിക്കുകയായിരുന്നു. മിശ്രയെ തന്നെ വീണ്ടും ഡയറക്ടറായി നിയമിക്കുന്നതിന്റെ സാധ്യതയാണ് സർക്കാർ തേടുന്നത്. മിശ്ര ഏതാനും വർഷം കൂടി ഇഡി മേധാവിയായി തുടരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. കേന്ദ്ര സർക്കാരിൽ അഡീഷനൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് സാധാരണ ഇഡി മേധാവിയായി നിയമിക്കുന്നത്. മിശ്ര വിരമിക്കുന്ന സാഹചര്യത്തിൽ അഡീഷനൽ സെക്രട്ടറി റാങ്ക് നൽകുന്നതിന്റെ നിയമ സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്. കാലാവധി നീട്ടി കിട്ടിയാൽ 2 വർഷം കൂടി മിശ്ര ഇ ഡി മേധാവിയായി തുടരും.