CovidEditor's ChoiceHealthKerala NewsLatest NewsNationalNews
ഇന്ത്യയിൽ നിന്നുള്ള മത്സ്യം ഇറക്കുമതി ചൈന നിരോധിച്ചു.

ബെയ്ജിങ് / കൊറോണ വൈറസിൻ്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മത്സ്യ ഇറക്കുമതി ചൈന താൽക്കാലികമായി നിരോധിച്ചു. ഇറക്കുമതി ചെയ്ത ശീതീകരിച്ച കണവ മത്സ്യത്തിന്റെ മൂന്നു സാമ്പിളുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതിനെ തുടർന്നാണ് നിരോധനം. ഇന്ത്യയിലെ കടൽവിഭവ മൊത്തവ്യാപാരിയായ ബസു ഇന്റർനാഷണിൽനിന്നുളള ഇറക്കുമതി ഒരാഴ്ചത്തേക്ക് നിരോധിച്ചതായി ചൈനയുടെ കസ്റ്റംസ് ഓഫീസ് അറിയിച്ചു. ഒരാഴ്ചയ്ക്ക് ശേഷം ഇറക്കുമതി സാധാരണനിലയിലാകുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.