മാസ്ക് ധരിക്കാതിരുന്നാല്‍ ഇനി മുതൽ 500 രൂപ പിഴ, നിലത്ത് തുപ്പിയാലും 500 രൂപ പിഴ അടയ്ക്കണം.

കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ സംസ്ഥാന സര്‍ക്കാര്‍ കുത്തനെ കൂട്ടി. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാതിരുന്നാല്‍ ഇനി മുതൽ 500 രൂപ പിഴ ആണ്. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കുത്തനെ കൂട്ടിയിരിക്കുന്നത്.
500 രൂപ ഈടാക്കിയിരുന്ന കോവിഡ് ചട്ട ലംഘനങ്ങള്‍ക്ക് 5000 രൂപ വരെ പിഴ തുക വർധിപ്പിച്ചിട്ടുണ്ട്. ക്വാറന്റൈന്‍, ലോക്ഡൗണ്‍ ലംഘനങ്ങൾ, നിയന്ത്രണം ലംഘിച്ചുള്ള കൂട്ടംകൂടല്‍ എന്നിവയ്ക്ക് ഇനി മുതല്‍ വര്‍ധിപ്പിച്ച പിഴ അടക്കേണ്ടിവരും. മാസ്ക് ധരിച്ചി ല്ലെങ്കിൽ നേരത്തെ 200 രൂപയായിരുന്ന പിഴയാണ് 500 രൂപ ആക്കിയി രിക്കുന്നത്. നിലത്ത് തുപ്പിയാലും 500 രൂപ പിഴ അട യ്ക്കണം. വിവാ ഹ ചടങ്ങുകൾക്ക് നിയന്ത്രണം തെറ്റിച്ച് പങ്കെടുത്താൽ പിഴത്തുക 5000 ആയിരിക്കും. കൂടുതൽ നിയന്ത്രണങ്ങളിലൂടെ മാത്രമേ കോവിഡ് വ്യാപനം കുറയ്ക്കാൻ സാധിക്കൂ എന്നതിനാലാണ് സർക്കാർ പിഴ തുക വർധിപ്പിച്ചത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ട് ദിവസമായി പത്തിന് താഴെയാണ്. ഇത് ഇനിയും കുറച്ച് കൊണ്ടു വരാനാണ് സർക്കാർ ഇത് വഴി ലക്ഷ്യമിടുന്നത്.