Editor's ChoiceKerala NewsLatest NewsLocal NewsNationalNews
പ്രധാനമന്ത്രിയുടെ ദീപാവലി സൈനീകർക്കൊപ്പം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണത്തെ ദീപാവലി ആഘോഷം ജയ്സൽമിർ അതിർത്തിയിലുള്ള ഇന്ത്യൻ സൈനികർക്കൊപ്പം. പ്രധാനമന്ത്രിക്കൊപ്പം ചീഫ് ഓഫ് ഡിഫൻ്സ് സ്റ്റാഫ് ബിപിൻ റാവത്ത്, ആർമി ചീഫ് എം.എം.നരവാനെ എന്നിവരും ആഘോഷത്തിൽ പങ്കു ചേരും. മുമ്പും കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സൈനികർ ക്കൊറപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചിരുന്നു. അടുത്തിടെ പ്രധാനമന്ത്രി ജമ്മുകശ്മീരിലെ ലേയിൽ സൈനികരുമായി കൂടിക്കാ ഴ്ച നടത്തിയിരുന്നു. ലഡാക്കിൽ ചൈനയുമായുള്ള ബന്ധം വഷളാ കുന്നതിനു മുമ്പാണ് പ്രധാനമന്ത്രി ലേ സന്ദർശിച്ചത്. എങ്കിലും മോദി യുടെ ലേ സന്ദർശനവും സൈനികരുമായുള്ള കൂടിക്കാഴ്ചയും ഏറെ ചർച്ചയായിരുന്നു.