എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐ തന്നെയാണെന്ന് കാനം രാജേന്ദ്രൻ.

കോട്ടയം/ എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐ തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്നും കാനം പറയുകയു ണ്ടയി. കോട്ടയം ജില്ലയില്‍ കേരള കോൺഗ്രസാണ് രണ്ടാം കക്ഷിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്റെ പ്രസ്താ വനക്ക് മറുപടിയായാണ് സി പി ഐ ഇക്കാര്യം സി പിഎമ്മിനെ ഓർമ്മിപ്പിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയില്‍ കേരള കോൺഗ്രസാണ് രണ്ടാം കക്ഷിയെന്നത് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്റെ മാത്രം അഭിപ്രായമാണ്. അങ്ങനെയൊരു അഭിപ്രായം സിപിഐക്ക് ഇല്ല. സിപിഐ മത്സരിച്ച 27 സീറ്റുകളില്‍ 19 എണ്ണത്തില്‍ വിജയിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് രണ്ടാം സ്ഥാനം സി പി ഐ ക്ക് നഷ്ട്ടപ്പെടുന്നതെന്നും കാനം രാജേന്ദ്രൻ ചോദിച്ചിട്ടുണ്ട്. കോട്ടയത്ത് കേരള കോൺഗ്രസാണ് രണ്ടാം കക്ഷിയെന്ന സിപിഎം നിലപാട് ശരിയല്ല. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെപ്പറ്റി പറയുന്നതല്ലാതെ ആരോപണം എന്തെന്ന് ഇതുവരെ വ്യക്തമല്ല. കേന്ദ്ര അന്വേഷണ എജന്‍സികള്‍ ഇതുവരെ ഒന്നും വ്യക്തമായി കണ്ടെത്തിയിട്ടില്ല എന്നും കാനം പറഞ്ഞു.