Editor's ChoiceKerala NewsLatest NewsNationalNews
കൊൽക്കത്തയിൽ വീണ്ടും വൻതീപിടുത്തം; നിരവധി വീടുകൾ അഗ്നിക്കിരയായി.

കൊൽക്കത്ത /പശ്ചിമ ബെംഗാളിലെ കൊൽക്കത്തയിൽ വൻതീ പ്പിടിത്തം. ന്യൂടൗണിലെ നിവേദിതാപള്ളിയിലെ ചേരി പ്രദേശത്താണ് ശനിയാഴ്ച രാത്രിയോടെ തീപ്പിടിത്തമുണ്ടായത്. നിരവധി വീടുകൾ കത്തിനശിച്ചെന്നാണ് റിപ്പോർട്ട്. കൊൽക്കത്തയിൽ ഇത്തരത്തിൽ അഗ്നിബാധ തുടർക്കഥയാവുകയാണ്. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നാല് ദിവസത്തിനിടെ കൊൽക്കത്തയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപ്പിടിത്തമാണിത്. നവംബർ 10-ന് ടോപ്സിയ മേഖലയിലെ ചേരിപ്രദേശത്തും വൻ തീപ്പിടിത്തമുണ്ടായിരുന്നു. ഇരുപതോളം കുടിലുകളാണ് അന്ന് പൂർണമായും കത്തിനശിച്ചത്.
