Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

സംസ്ഥാനത്ത് നിർഭയ ഹോമുകൾ പൂട്ടുന്നു, ജില്ലകളിൽ ഇനി എൻട്രി ഹോമുകൾ മാത്രം.

സംസ്ഥാനത്ത് പോക്സോ കേസിൽ ഇരകളാക്കുന്നവർക്കുള്ള അഭയ കേന്ദ്രങ്ങളായിരുന്ന നിർഭയ ഹോമുകൾ പ്രവർത്തനം നിർത്തു കയാ ണ്. നിർഭയ കേന്ദ്രം ഇനി തൃശൂരിൽ മാത്രമാകും പ്രവർത്തി ക്കുക. സാമ്പത്തിക പ്രതിസന്ധിയാണ് നടപടിക്ക് കാരണമെന്നാണ് സർക്കാർ വിശദീകരണം. 13 നിർഭയ ഹോമുകളാണ് സംസ്ഥാനത്ത് പ്രവർത്തിച്ച്‌ വന്നിരുന്നത്. ഇവക്ക് എല്ലാം പകരമായി തൃശൂരിലുള്ള മാതൃകാ കോം മാത്രമാകും ഇനി മുതൽ ഉണ്ടാകുക. മറ്റു ജില്ലകളിലെ നിർഭയ ഹോമുകൾ സ്കൂൾ, കോളജ് ക്ലാസുകൾ തുറക്കുന്നതിന് മുമ്പ് പെൺ കുട്ടികളെ മാറ്റാനുള്ള ക്രമീകരണം ഒരുക്കാനാണ് നിർദേശിച്ചിട്ടുള്ളത്.

എന്നാൽ പ്ലസ്ടു, ഡിഗ്രി അവസന വർഷം കുട്ടികളെ മാറ്റില്ല. ഇരു ന്നുറോളം പേരെ പാർപ്പിക്കാവുന്ന രീതിയിലാണ് തൃശൂരിലെ മാതൃക ഹോമിലെ സജീകരണം. നിലവിലുള്ളവ എൻട്രി ഹോമുകൾ മാത്രമാ ക്കി നിലനിർത്തും. എൻട്രി ഹോമുകളിൽ എത്തുന്നവരെ കേസ് രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പടെ നടപടികൾ പൂർത്തിയായാൽ മാതൃകാ ഹോമിലേക്ക് മാറ്റുന്ന നടപടി ആയിരിക്കും ഇനി ഉണ്ടാവുക. നിർഭയ കേന്ദ്രങ്ങളിലെ ജീവനക്കാരെ പുനക്രമീകരണം നടത്താനും നിർദേശി ച്ചിട്ടുണ്ട്. എൻട്രി ഹോമുകളിൽ എത്തുന്നവരുടെ കേസുകൾ അതത് ജില്ലകളിലെ ലീഗൽ കൗൺസിലർമാർ നടത്തണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. 2012 ലാണ് സംസ്ഥാനത്ത് നിർഭയ കേന്ദ്രങ്ങളുടെ പ്രവർത്തനം തുടങ്ങുന്നത്. സാമ്പത്തിക പ്രതിസ ന്ധിയാണ് 13 നിർഭയ കേന്ദ്രങ്ങൾ നിർത്താൻ സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ സ്വന്തം ജില്ലക്ക് പുറത്തെ താമസവും കേസിനായുള്ള യാത്രകളും ഇരകളിൽ മാനസിക സമ്മർദം വർദ്ധിപ്പിക്കാൻ സാധ്യത വർധിപ്പി ക്കുമെന്ന് ഉറപ്പാണ്.
അതേസമയം, സംസ്ഥാനത്തെ നിർഭയ ഹോമുകൾ പൂട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു . ജില്ലകളിലെ കേന്ദ്രങ്ങൾ പൂട്ടി ല്ലെന്നും നിലവിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും കെ കെ ശൈലജ പറഞ്ഞു. തൃശൂർ ജില്ലയിലെ പുതിയ കേന്ദ്രത്തിലേക്ക് എല്ലാ ജില്ലകളിലെയും കുട്ടികളെ മാറ്റാനാണ് സർക്കാരിൻറെ തീരുമാ നം. സുരക്ഷയും മികച്ച ഭൗതിക സാഹചര്യവും കണക്കിലെടുത്താണ് മാറ്റമെന്നാണ് സർക്കാർ ഇതിനു നൽകുന്ന വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button