കിഫ്ബിയിലെ കൂടുതൽ അഴിമതികൾ വരും ദിവസങ്ങളിൽ പുറത്ത് വിടും. രമേശ് ചെന്നിത്തല.

സംസ്ഥാന സർക്കാർ അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ ഇല്ലാത്ത കാര്യം പറഞ്ഞ് മിടുക്കനാകാൻ ശ്രമിക്കുകയാണ് മന്ത്രി തോമസ് ഐസക് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയിലെ കൂടുതൽ അഴിമതികൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി തോമസ് ഐസകിന്റെ എറണാകുളം പത്ര സമ്മേളത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കവെയാണ് പ്രതിപക്ഷനേതാവ് ഇങ്ങനെ പറഞ്ഞത്. സ്വപ്നയേയും ശിവശങ്കറിനേയും ബിനീഷിനേയും സംരക്ഷിക്കാൻ ധനകാര്യ മന്ത്രി നാടകം കളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്. ധനമന്ത്രി ദുഷ്ടലാക്കിനായി തരാം താണു ജനശ്രദ്ധ തിരിക്കാന്‍ കപട നാടകം നടത്തുകയാണെന്നും അഴിമതി കണ്ടെത്തുമെന്ന് മനസിലായപ്പോള്‍ ചന്ദ്രഹാസം ഇളക്കുന്നുവെന്നും പറഞ്ഞ രമേശ് ചെന്നിത്തല, ട്രാന്‍സ്ഗ്രിഡ് പദ്ധതി അഴിമതി കിഫ്ബി വഴി നടന്നതെന്നും ആരോപിക്കുകയുണ്ടായി. ധനമന്ത്രിയുടേത് ഉണ്ടയില്ലാ വെടിയാണ്. നിയമസഭയെ മന്ത്രി അവഹേളിച്ചു. ഐസക്കിന്റെ ഉന്നം പിണറായി വിജയനാണെന്നും അതിനാലാണ് ലാവ്‌ലിന്‍ കുത്തിപ്പൊക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.