CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews
കേരളത്തിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത അറിയാൻ സീറോളജിക്കൽ സർവേ നടത്തും.

തിരുവനന്തപുരം / കേരളത്തിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത അറിയാൻ സീറോളജിക്കൽ സർവേ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷമായിരി ക്കും സർവേ. 14 ജില്ലകളിൽ പല വിഭാഗത്തിൽപെട്ടവരിൽ ആന്റി ബോഡി പരിശോധന നടത്തി എത്ര ശതമാനം പേർക്കു കോവിഡ് ബാധിച്ചെന്നു കണ്ടെത്തും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന അവലോ കന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. അതേസമയം, കോവിഡ് വാക്സീൻ വിതരണത്തിനു സംസ്ഥാന സർക്കാർ തയ്യാറെ ടുപ്പുകൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ വാക്സീൻ സ്വീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ചു വരുകയാണ്. നാഷനൽ ഹെൽത്ത് മിഷനാണ് വിവരങ്ങൾ ഏകോപിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും ഡിഎംഒമാരുടെ നേതൃത്വത്തിൽ ദൗത്യസംഘത്തെ നിയോഗിക്കണമെന്നും 21ന് നകം വിവരശേഖരണം പൂർത്തിയാ ക്കണമെന്നും നിർദേശിച്ചിരിക്കുകയാണ്.