Editor's ChoiceKerala NewsLatest NewsLocal NewsNews
തമിഴ് സീരിയൽ താരം സെൽവരത്‌ന(41)ത്തിനെ ഗുണ്ടാ സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

ചെന്നൈ / തമിഴ് സീരിയൽ താരം സെൽവരത്‌ന(41)ത്തിനെ ഗുണ്ടാ സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തി. തേൻമൊഴി ബി.എ. എന്ന ജനപ്രീയ സീരിയലിലൂടെയാണ് ശ്രദ്ധേയനായ സെൽവരത്‌ന പ്രതിനായക കഥാപാത്രത്തെയാണ് അവതരിപ്പിച്ച് വന്നത്.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി തമിഴ് സീരിയലിൽ സജീവമായ സെൽവരത്‌നം ശ്രീലങ്കൻ അഭയാർത്ഥിയാണ്. നടന്റെ സുഹൃത്താണ് കൊലപാതക വിവരം പൊലീസിനെ അറിയിക്കുന്നത്. ശനിയാഴ്ച ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന സെൽവരത്‌നം ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്കു പോകുകയായിരുന്നു. രാവിലെ 6.30 ന് എംജി ആർ നഗറിൽ വച്ചാണ് നടൻ ആക്രമിക്കപ്പെടുന്നത്. ഓട്ടോറിക്ഷയിൽ എത്തിയ കൊലയാളികൾ സെൽവരത്‌നത്തെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.