ദീപാവലിക്ക് മുന്നിൽ എന്ത് കോവിഡ്; വിൽപ്പന പൊടിപൊടിച്ച് വ്യാപാരമേഖല.

മുംബൈ / ദീപാവലിക്ക് മുന്നിൽ കൊറോണയൊന്നും ഇന്ത്യക്കാർക്ക് ബാധകമല്ലേ അല്ല. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ വിൽപ്പനക ളിലൊന്നാണ് ഇത്തവണത്തേത്. ഇക്കൊല്ലത്തെ ദീപാവലി വ്യാപാരം 72,000 കോടി രൂപയെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേ ഴ്സ് (CAIT) അറിയിച്ചു. ദീപാവലിക്കാലത്ത് മൊത്തം വ്യാപാരത്തിൽ 10.8 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. ചൈനയിൽ നിന്നു ള്ള ഉത്പന്നങ്ങളുടെ പൂർണ ബഹിഷ്കരണം രാജ്യത്തെ ചെറുകിട വ്യാപാരികൾക്ക് ഗുണകരമായതായും സംഘടന വ്യക്തമാക്കി.
ലഖ്നൗ, നാഗ്പുർ, അഹമ്മദാബാദ്, ജമ്മു, ജയ്പുർ തുടങ്ങിയ മെട്രോ നഗരങ്ങളുൾപ്പെടെ ഇരുപത് നഗരങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഐഎടി രാജ്യത്ത് ദീപാവലി ത്സവത്തോട നുബന്ധിച്ച് നടന്ന മൊത്തവിൽപനയുടെ കണക്ക് ശേഖരിച്ചത്. കളിപ്പാ ട്ടങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രിക്കൽ ഉപകരണ ങ്ങൾ, പാത്രങ്ങൾ, മധുരപലഹാരങ്ങൾ, ഗിഫ്റ്റ് ഐറ്റംസ്, വീട്ടുപകരണ ങ്ങൾ, അലങ്കാരവസ്തുക്കൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, പൂജാവ സ്തുക്കൾ തുടങ്ങിയവയുടെ റെക്കോഡ് വിൽപനയാണ് ഇക്കൊല്ലം രേഖപ്പെടുത്തിയത്.എന്നാൽ പടക്കങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്ര ണം ഈ മേഖലയെ സാരമായി ബാധിച്ചു.ഡൽഹി, പശ്ചിമബംഗാൾ, സിക്കിം, ഒഡിഷ, രാജസ്ഥാൻ കൂടാതെ മറ്റു ചില സംസ്ഥാനങ്ങളിലേ യും വിൽപന നിരോധനം പടക്കവ്യാപാരികൾക്ക് 10,000 കോടി രൂപയോളം നഷ്ടമുണ്ടാക്കിയതായാണ് കണക്ക്.
ഓൺലൈൻ വ്യാപാരത്തിനുള്ള സൗകര്യം എല്ലാ വ്യാപാരികൾക്കും ലഭ്യമാക്കുന്നതിനായി ഭാരത് ഇ മാർക്കറ്റ് എന്ന ഇ-കൊമേഴ്സ് പോർ ട്ടൽ ഡിസംബറോടെ സിഎഐടി പ്രവർത്തനസജ്ജമാക്കും. ഡിപിഐ ഐടിയുടെ പങ്കാളിത്തത്തോടെയാവും പോർട്ടൽ പ്രവർത്തിക്കുക. പ്രധാനമന്ത്രിയുടെ സ്റ്റാർട്ട് അപ്പ് ഇന്ത്യ ആൻഡ് ഇൻവെസ്റ്റ് ഇന്ത്യ, ഓൾ ഇന്ത്യ കൺസ്യൂമർ പ്രോഡക്ടസ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ , ചെറുകിട വ്യവസായ നിക്ഷേപകരായ ആവാന ക്യാപിറ്റൽ എന്നിവ പോർട്ടൽ സംരംഭത്തിൽ കൈകോർക്കും. ഏഴ് കോടിയോളം വ്യാപാ രികളുടേയും 40,000 ത്തോളം വ്യാപാരസംഘടനകളുടേയും കൂട്ടായ്മ യാണ് സിഎഐടി. ചെറുകിട വ്യാപാരികളുടേയും തൊഴിൽ സംരംഭങ്ങളുടേയും മുൻകിട വക്താവ് കൂടിയാണ് സിഎഐടി.