Editor's ChoiceKerala NewsLatest NewsNationalNewsWorld

ജോ ബെെഡനും, കമല ഹാരീസിനും,നരേന്ദ്രമോദി ആശംസ അറിയിച്ചു.

ന്യൂഡൽഹി/ യു.എസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോ ബെെഡനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ അറിയിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ച് പത്ത് ദിവസങ്ങൾക്ക് ശേഷ മാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജോ ബെെഡന് ആശംസ അറിയിച്ച് വിളിച്ചത്. “തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനും ഞാൻ ഊഷ്മള മായ അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്തോ-യുഎസ് ബന്ധങ്ങ ൾക്ക് കരുത്ത് പകരുന്ന ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണി റ്റിയിലെ അംഗങ്ങൾക്ക് കമലയുടെ വിജയം വളരെയധികം അഭിമാ നവും പ്രചോദനവുമാണ്.” കൊവിഡ് പകർച്ചവ്യാധി കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ബെെഡനുമായി ചർച്ച നടത്തിയതായും മോദി ട്വീറ്റ് ചെയ്തു.

കൊവിഡ് -19 പകർച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം തുടങ്ങിയ കാര്യങ്ങളിലെ ആശങ്കകളും ഇരു നേതാക്കളും പങ്കുവച്ചു. അതേസമയം ഇന്ത്യയും യു.എസും തമ്മിൽ ശക്തമായ ഉഭയകക്ഷി ബന്ധം നിലനിൽക്കുന്ന സാഹചര്യ ത്തിൽ ബെെഡന്റെ ഭരണത്തിന് കീഴിൽ യു.എസുമായുള്ള ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നതിൽ ഒരുതരത്തിലുള്ള പ്രശ്‌ന ങ്ങളും സർക്കാരിന് ഇല്ലെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞിട്ടുണ്ട്. ബെെഡൻ ഇന്ത്യയ്ക്ക് അന്യനല്ലെന്നും ജയശങ്കർ പറയുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button