കൊക്കെയ്ൻ ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്തിരുന്നു, ബിനീഷിനെ കുരുക്കുന്ന നിർണ്ണായക മൊഴി.

ബെംഗളുരു / സി പി എം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തിരിക്കുന്നത് മയക്ക് മരുന്ന് ബന്ധത്തിന്റെ ചുരുളുകൾ അഴിക്കാൻ തന്നെ. രണ്ടു നിർണ്ണായ ക മൊഴികളാണ് മയക്ക് മരുന്നിലേക്ക് ഉള്ള ബന്ധത്തിന് ബിനീഷിനു കുരുക്കാവുന്നത്. ഒന്ന്, ബിനീഷ് കൊക്കെയ്ൻ ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടെന്ന രണ്ടുപേരുടെ മൊഴിയാണ്. മറ്റൊന്ന് ലഹരി ഇടപാടിന് പണം നൽകി ബിസിനസ്സിൽ പങ്കാളിത്തം വഹിച്ചു എന്നത് സംബന്ധിച്ച അനൂപ് മുഹമ്മദിന്റെ മൊഴി.
ബംഗളുരു ലഹരി ഇടപാട് കേസിൽ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദ്, സോണറ്റ് ലോംബോ, സുഹാസ് കൃഷ്ണ ഗൗഡ എന്നിവർ പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനിന് (ഇഡി) നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ ബിനീഷിനെ ചോദ്യം ചെയ്യണമെന്ന് നേരത്തെ തന്നെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) തീരുമാനിച്ചിരുന്നതാണ്. ഇക്കാര്യം എൻ സി ബി കോടതിയെ അറിയി ച്ചിരുന്നു. ഇതിനിടെ ഇഡി കസ്റ്റഡി നീട്ടി ചോദിച്ചതോടെയാണ് എൻസി ബി നൽകിയ കസ്റ്റഡി അപേക്ഷ പിൻവലിക്കുന്നത്.
ചൊവ്വാഴ്ചയാണ് തുടർന്ന് എൻ സി ബി ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ഇതിനായി അപേക്ഷ നൽകുന്നത്. അപേക്ഷ കോടതി അനുവദിച്ചതോടെ മൂന്നു മണിയോടെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ എത്തി ബിനീഷിനെ എന്‍സിബി ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയാണ് ഉണ്ടായത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടതി വ്യാഴാഴ്ച ബിനീഷിന്റെ ജാമ്യപേ ക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് എന്‍സിബിയുടെ നിർണാ യക നീക്കവും അറസ്റ്റും ഉണ്ടാവുന്നത്. എൻ സി ബി യുടെ നടപടി യുടെ ജാമ്യം കിട്ടി പുറത്തിറങ്ങാനുള്ള ബിനീഷിന്‍റെ നീക്കം ആണ് ആസ്ഥാനത്തായത്.