അർധ അതിവേഗ റെയിൽപാതക്ക് മാഹി ഒഴിവാക്കി അംഗീകാരം.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അർധ അതിവേഗ റെയിൽപാതക്ക് മാഹി ഒഴിവാക്കിയുള്ള പുതിയ അലൈന്‍മെന്‍റിനു കേരള മന്ത്രിസഭ അംഗീകാരം നൽകി. പുതുച്ചേരി സർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് മാഹിയെ ഒഴിവാക്കി,കൊയിലാണ്ടി മുതൽ ധർമടം വരെ അലൈൻമെന്റിൽ മാറ്റം വരുത്തിയത്. സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ മാഹി വഴിയാണ് ആദ്യം പാത നശ്ചയിച്ചിരുന്നത്. പദ്ധതി ചെലവ് 63,941 കോടി രൂപയാണ്.

തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്ന് മാറിയും തിരൂരില്‍നിന്ന് കാസര്‍ഗോട് വരെ ഇപ്പോഴത്തെ റെയില്‍ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സില്‍വര്‍ ലൈനിനു പാത നിര്‍മിക്കുക. തിരുവനന്തപുരത്തു നിന്ന് 11 ജില്ലകളിലൂടെ 529.45 കിലോമീറ്റര്‍ നാലു മണിക്കൂര്‍ കൊണ്ട് സില്‍വര്‍ ലൈനില്‍ എത്തിച്ചേരാനാവും. തിരുവനന്തപുരം-എറണാകുളം യാത്രാസമയം ഒന്നര മണിക്കൂറായിരിക്കും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സില്‍വര്‍ ലൈന്‍ സ്റ്റേഷനുകള്‍ ഉണ്ടാവുക.
പദ്ധതിക്ക് റെയില്‍വെ ബോര്‍ഡിന്‍റെ തത്വത്തിലുള്ള അംഗീകാരം 2019 ഡിസംബറില്‍ ലഭിച്ചിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഡിപിആര്‍ നു ഇനി റെയില്‍വെ ബോര്‍ഡ്, നീതി ആയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവയുടെ അംഗീകാരമാണ് ആവശ്യം. രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കും. ജനസാന്ദ്രത കുറഞ്ഞ മേഖലകളില്‍ക്കൂടി 15 മുതല്‍ 25 മീറ്റര്‍ മാത്രം വീതിയില്‍
മാത്രം സില്‍വര്‍ ലൈനിനു സ്ഥലം ഏറ്റെടുകാണാന് ലക്ഷ്യമിടുന്നത്. ഒമ്പതു കാറുകൾ വീതമുള്ള ഒരു ട്രെയിൻ സെറ്റ് ആണ് സിൽവർ ലൈനിൽ ഉണ്ടാവുക. ഒരു ട്രെയിനിൽ 675 സീറ്റുകളുണ്ടാകും. ബിസിനസ് ക്ലാസിൽ ഓരോ വശത്തും രണ്ടു സീറ്റ് വീതവും സ്റ്റാൻഡേർഡ് ക്ലാസിൽ ഒരു വശത്തു മൂന്നും മറുവശത്തു രണ്ടും സീറ്റുകളുമുണ്ടാകും. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവരെ സമീപിക്കുന്നതിന് കെ-റെയിലിന് സർക്കാർ നിർദേശം നല്‍കിയിരിക്കുകയാണ്.