തലമുറകളെ രസിപ്പിച്ച മിക്കി മൗസിന് 92 വയസ്സ്.

പ്രായ ഭേദമന്യേ തലമുറകളെ ഒരുപോലെ രസിപ്പിച്ച മിക്കി മൗസിന് ഇന്ന് 92-ാം പിറന്നാൾ. കേവലം ഒരു കാർട്ടൂൺ കഥാപാത്രം എന്നതി നപ്പുറത്തേക്ക് മനുഷ്യന്റെ ചില സ്വഭാവങ്ങൾ പ്രകടമാക്കുക കൂടി ചെയ്തപ്പോഴാണ് മിക്കി ഏവരുടെയും പ്രിയപ്പെട്ട വനായത്.1928-ൽ വാൾട്ട് ഡിസ്നിയും യൂബി ലോർക്ക്സും ചേർന്നാണ് ഈ സുന്ദരൻ ചുണ്ടെലിക്കുഞ്ഞനെ സൃഷ്ടിച്ചത്. കൃത്യമായി പറഞ്ഞാൽ 1928 നവംബർ 18ന്.സ്റ്റീംബോട്ട് വില്ലി എന്ന ഹ്രസ്വചിത്രത്തിലൂടെ യായി രുന്നു മിക്കി മൗസിന്റെ രംഗപ്രവേശം.ഒരു പകരക്കാരൻ കഥാപാത്രം എന്ന നിലയിലാണ് ഡിസ്നി മിക്കിയെ ആദ്യം സൃഷ്ടിക്കുന്നത്. ഡിസ്നി ആദ്യം നിർമിച്ചത് ഒരു മുയലിനെയാണ്. ഒസ്വാൾഡ് ദി ലക്കി റാബിറ്റ് എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. ഡിസ്നിയുടെ ആ മുയൽരൂപം വളരെ പെട്ടെന്ന് വിജയമായി.
എന്നാൽ യൂണിവേഴ്സൽ സ്റ്റുഡിയോ കമ്പനിയുമായി ഉണ്ടായ ചില പ്രശ്നങ്ങളെത്തുടർന്ന് മുയൽ കഥാപാത്രത്തിനുമേൽ ഉണ്ടായിരുന്ന അവകാശം നഷ്ടമായി. ഓസ്വാൾഡിനെ ഉപേക്ഷിച്ച് ഡിസ്നി മറ്റൊരു കഥാപാത്രത്തെ സൃഷ്ടിക്കാൻ തയ്യാറെടുത്തു. അങ്ങനെ മുയലിന് പകരം ഒരു എലിയെ സൃഷ്ടിച്ചു. ഓസ്വേൾഡിൽ നിന്ന് വ്യത്യസ്തമായ രൂപസാദൃശ്യങ്ങൾ കൊടുത്തു. മോർട്ടിമോർ എന്ന് അതിന് പേരിട്ടു. എന്നാൽ ഡിസ്നിയുടെ ഭാര്യയ്ക്ക് ആ പേര് ഇഷ്ടമായില്ല. അവർ ആ എലിക്ക് മറ്റൊരു പേര് നിർദേശിച്ചു – മിക്കി. അത് പിന്നീട് ജനപ്രിയമായിത്തീരുകയും ചെയ്തു.അങ്ങനെയാണ് മിക്കിയെ പ്രദർശിപ്പിക്കാൻ ഡിസ്നി തീരുമാനിക്കുന്നത്.
പ്രതീക്ഷിച്ചത് പോലെ ആദ്യമൊന്നും മിക്കി അത്ര ശ്രദ്ധ ആകർഷിച്ചില്ല. എന്നാൽ സ്റ്റീംബോട്ട് വില്ലി സ്ക്രീനിലെത്തിയതോടെ കാര്യങ്ങൾ മാറി. ന്യൂയോർക്കിൽ പ്രദർശിപ്പിച്ച ഈ ചിത്രം വലിയ വിജയമായിരുന്നു. തുടർന്നങ്ങോട്ട് വലിയ വിജയങ്ങളാണ് ഡിസ്നിയെ കാത്തിരുന്നത്. അവസാനം ഡിസ്നി കമ്പനിയുടെ വ്യാപാരചിഹ്നമായി വരെ മിക്കി മാറി. തുടർന്ന് മിക്കിക്ക് വേണ്ടി തീം പാർക്കും മിക്കി മൗസ് ക്ലബും ഒരു കോമിക് സ്ട്രിപ്പ് പത്രവുമൊക്കെ സൃഷ്ടിക്കപ്പെട്ടു. ഇന്നും മിക്കി മൗസിന് ലഭിക്കുന്ന സ്വീകാര്യത അളവറ്റതാണ്. കുട്ടിക ളുടെ വസ്ത്രങ്ങളിലും കളിപ്പാട്ടങ്ങളിലുമെല്ലാം മിക്കി ഇടംപിടിച്ചു. പിറന്നാൾ പ്രമാണിച്ച് മിക്കി കാഴ്ചക്കാരിലേക്ക് വീണ്ടു മെത്തുന്നു ണ്ട്. ദി വണ്ടർഫുൾ വേൾഡ് ഓഫ് മിക്കി മൗസ് എന്ന ആനിമേറ്റഡ് സീരീസ് പിറന്നാൾദിനത്തിൽ ഡിസ്നി പ്രദർശിപ്പിക്കുന്നുണ്ട്.