CrimeKerala NewsNationalNews

ഇത് ഒരമ്മയുടെ വേദനയാണ്, ഒരു പെറ്റമ്മക്കും വരരുതേ..

ഒരമ്മയുടെ വേദനയായാണിത്. മൂന്നുമക്കളെ നൊന്തു പ്രസവിച്ചു പറക്ക മുറ്റും വരെ മാറോടു ചേർത്ത് വെച്ച് വളർത്തിയ ഒരമ്മയുടെ ജീവിതത്തിൽ നിന്നുള്ള നിലവിളി.കോതമംഗലം കോട്ടപ്പടി സ്വദേശി സാറാ മാത്യുവെന്ന ഈ അമ്മക്ക് മൂന്ന് മക്കളാണുള്ളത്. രണ്ട് പെൺമക്കൾ വിദേശത്താണ്. ഏക മകനോടൊപ്പം ആയിരുന്നു ഈ അമ്മയുടെ ജീവിതം. പൊന്നുപോലെ വളർത്തിയ മകൻ ഈ അമ്മയെ
സ്വന്തം വീട്ടിൽ ഒരു തടവറയിലെന്ന പോലെ അടച്ചിട്ടിരിക്കുന്നു.

ആഢംബര തുല്യമായ വീട്ടിൽ, കിടന്നുറങ്ങുന്ന മുറിയിലും, ഒരു ബാത്ത് റൂമിലും കയറാൻ മാത്രമുള്ള അനുമതി. അതും ഒറ്റയ്ക്ക് കുറേക്കാലമായി ഈ അമ്മ ജീവിക്കുന്നു. തന്നോടൊപ്പം താമസിച്ചിരുന്ന മകനാകട്ടെ ഒരു നാൾ അമ്മയെയും വിട്ടു കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് സ്വന്തമായി താമസവും മാറ്റി. ഒരു വലിയ വീട്ടിൽ ഒരു മുറിയിൽ അകപ്പെട്ട അമ്മക്ക് സ്വന്തമായി കഞ്ഞി വെച്ച് കുടിക്കണമെങ്കിൽ പോലും
ശുചിമുറിയിൽ നിന്നുള്ള വെള്ളം ആണ് ശരണം. വീട്ടിനുള്ളിലെ സഞ്ചാര സ്വാതത്ര്യം പോലും കൊട്ടിയടക്ക പെട്ട സാറയുടെ അവസ്ഥ ഒരു പെറ്റമ്മക്കും വരരുതേ എന്നവർ വിളിക്കുന്ന ദൈവങ്ങളോടൊക്കെ തന്നെ നിത്യവും പ്രാർത്ഥിക്കുന്നു.

വീട്ടിനുള്ളിൽ അമ്മക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട മകൻ അടുക്കളയിലടക്കം പ്രധാന മുറികളിൽ പ്രവേശനം നിഷേധിച്ചിരിക്കുന്നു. മകൻ വീടിന്റെ മുകൾ നിലയിലേക്കുള്ള ചവിട്ടുപടികൾ അമ്മ കയറാതിരിക്കാൻ അടച്ചു പൂട്ടി. മുറിക്കുള്ളിൽ താൽക്കാലികമായി ഭക്ഷണം പാകം ചെയ്യാൻ സൗകര്യമുണ്ടെങ്കിലും വെള്ളമെടുക്കുന്നതും പാത്രം കഴുകുന്നതും ഇപ്പോൾ ശുചിമുറിയിൽ നിന്നാണ്. ഒരു തടവറയിൽ ഒറ്റപ്പെട്ട സാറാ
തന്റെ ദൈന്യമായ അവസ്ഥ അധികൃതരെ അറിയിച്ചു. സാറയുടെ വിഷയം, കോതമംഗലം തഹസീൽദാർ റേച്ചൽ വർഗീസിന്റെ മുന്നിലെത്തിയതോടെ പോലീസ് ഉദ്യോഗസ്ഥരുമായി അവർ സാറയെ തേടി എത്തി. അമ്മയോടുള്ള മകന്റെ നിലപാടിൽ മാറ്റം ആഗ്രഹിച്ചു
തഹസീൽദാർ ആദ്യതന്നെ മകനുമായി ബന്ധപെട്ടു. ഫലം ഉണ്ടായില്ല. നിയമ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചപ്പോൾ, നിയമപരമായി നീങ്ങിക്കോളൂ, നിയമപരമായി തന്നെ നേരിട്ട് കൊള്ളാം എന്നായിരുന്നു മകന്റെ മറുപടി.
സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ. വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കമ്മീഷന്‍ അംഗങ്ങള്‍ നേരിട്ടെത്തി സാറായുടെ അവസ്ഥ നേരിൽ കണ്ടു മൊഴി രേഖപ്പെടുത്താനിരിക്കുന്നു. കോട്ടപ്പടി പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന സംഭവത്തിൽ ഇക്കാര്യത്തിൽ ഉള്ള പോലീസ് റിപ്പോർട്ട്
വനിതാ കമ്മീഷൻ തേടിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button