തീവ്രവാദ സങ്കേതങ്ങളിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം.

ശ്രീനഗർ : പാക് അധീന കശ്മീരിലെ തീവ്രവാദ സങ്കേതങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം.അതിർത്തി കടന്ന് തീവ്രവാ ദികൾ ഇന്ത്യയിലേക്കെത്തുന്നതിന് മറുപടിയായാണ്സൈന്യം പിൻ പോയിന്റ് സ്ട്രൈക് നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
കഠിനമായ ശൈത്യകാലം തുടങ്ങുന്നതിനുമുമ്പ് പരമാവധി തീവ്രവാ ദികളെ ഇന്ത്യയിലേക്ക് തള്ളിവിടാനുള്ള പാകിസ്ഥാൻ സൈന്യത്തി ന്റെ അശ്രാന്ത പരിശ്രമത്തിനുള്ള ചുട്ട മറുപടിയാണ് ആക്രമത്തിലൂടെ ഇന്ത്യൻ സൈന്യം നൽകിയത്. പാക് അധീന കശ്മീരിലെ ടെറർ ലോഞ്ച് പാഡുകളിൽ സൈന്യം പിൻ പോയിന്റ് സ്ട്രൈക് നടത്തിയത്. നവംബർ 13 ന് നടന്ന വെടിനിർത്തൽ ലംഘനത്തിനുള്ള തിരിച്ചടിയാണ് സൈന്യം തിരിച്ചടി നൽകിയതെന്നാണ് കരസേനാ റിപ്പോർട്ടുകൾ.
ആഗോള തീവ്രവാദ വിരുദ്ധ സേനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) വിമർശനത്തിൽ നിന്ന് രക്ഷപ്പെടാ നുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ജമ്മു കശ്മീരിൽ അശാന്തി പടർത്താ നുള്ള പാകിസ്താൻ ശ്രമം.വടക്കൻ കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനി കർ കൊല്ലപ്പെടുകയും നാല് സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെടു കയും ചെയ്തു. ഇന്ത്യയുടെ തിരിച്ചടിയിൽ എട്ട് പാകി സ്ഥാൻ സൈനികർ കൊല്ല പ്പെടുകയും 12 പേർക്ക് പരിക്കേ ൽക്കുക യും ചെയ്തിരുന്നു. അതിർത്തിയിൽ സാധാരണ ജനങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമ ണവും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാകിസ്താൻ നടത്തി വരുന്നുണ്ട്.നിയന്ത്രണ രേഖയിൽ വ്യാഴാഴ്ച വെടിവെപ്പും വെടിനിർത്തൽ ലംഘനവും ഉണ്ടായിട്ടില്ലെന്ന് കരസേന അറിയിച്ചു.