CovidEditor's ChoiceHealthLatest NewsLocal NewsNationalNewsUncategorized
മോഡേണ കോവിഡ് വാക്സീൻ ഒരു ഡോസിന് 1,800 മുതൽ 2,700 രൂപ വരെ വരും.

കേംബ്രിജ് / മോഡേണ കോവിഡ് വാക്സീന്റെ വിലവിവരം കമ്പനി പുറത്തുവിട്ടു. വാക്സീൻ ഒരു ഡോസിന് 25 മുതൽ 37 ഡോളർ വരെ ഈടാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ബാൻസെൽ ആണ് പറഞ്ഞിട്ടുള്ളത്. ഇത് ഇന്ത്യൻ രൂപ 1,800 മുതൽ 2,700 രൂപ വരെ വരും. പനിക്കുള്ള മോഡേണ വാക്സീന്റെ വില 10 മുതൽ 50 ഡോളർ വരെ ആയിരിക്കും. ഇത് ഇന്ത്യൻ രൂപ740 മുതൽ 3,700 രൂപ വരെ വരും. അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണം അടിസ്ഥാനത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ മോഡേണ വാക്സീൻ 94.5% ഫലപ്രദ മാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.