Kerala NewsNews

അഞ്ജുവിന്റെ മരണത്തിൽ, ബിവിഎം കോളജിനു വീഴ്ച സംഭവിച്ചെന്ന് എംജി സർവകലാശാല വൈസ് ചാന്‍സലര്‍.

ബികോം വിദ്യാർഥിനി അഞ്ജു പി.ഷാജിയുടെ മരണത്തിൽ ബിവിഎം കോളജിനു വീഴ്ച സംഭവിച്ചെന്ന് എംജി സർവകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്. കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ഥിനിയെ കൂടുതല്‍ സമയം പരീക്ഷ ഹാളിൽ തന്നെ ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. സാബു തോമസ് പറഞ്ഞു.

പരീക്ഷാഹാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതാണ്. സര്‍വകലാശാലയ്ക്കാണ് അത് ആദ്യം കൈമാറേണ്ടത്. അതുണ്ടായില്ല. പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നു. അതുപോലെ തന്നെ ക്രമക്കേട് വരുത്തിയതായി പറയുന്ന ഹാള്‍ടിക്കറ്റ് യൂണിവേഴ്‌സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നത്. കോളേജ് വിഷയം ഗൗരവത്തിലെടുത്തില്ല. സംഭവം നടന്ന അന്നുവൈകീട്ട് ഏഴുമണിയ്ക്കും ഏഴരയ്ക്കും ഇടയില്‍ ബിവിഎം കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തന്നിരുന്നു. ഹാള്‍ ടിക്കറ്റിന്റെ ഫോട്ടോകോപ്പി അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും സാബു തോമസ് പറഞ്ഞു. അഞ്ജുവിന്റെ മരണത്തില്‍ ഇടക്കാല റിപ്പോര്‍ട്ടാണ് നിലവില്‍ സര്‍വകലാശാല പുറത്തിറക്കിയിരിക്കുന്നത്. സംഭവത്തില്‍ പരീക്ഷാഹാളിലുണ്ടായിരുന്ന മറ്റു കുട്ടികളുടെ കൂടി മൊഴി ഇനി എടുക്കാറുണ്ട്. പരീക്ഷ അവസാനിച്ച ശേഷമായിരിക്കും ഇനി മൊഴിയെടുക്കുക. അതിനു ശേഷമായിരുന്ന അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button