തെളിവുണ്ട്, ശിവശങ്കറിനെ സ്വണ്ണക്കടത്ത് കേസിൽ പ്രതിയാക്കി, കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്യും.

തിരുവനന്തപുരം/ യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിന്റെ മറവിൽ നടന്ന വിവാദമായ സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേർത്തു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി നൽകി. തിങ്കളാഴ്ച വൈകിട്ടോടെ കാക്കനാട് ജില്ലാ ജയിലിലെത്തി കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്ന താണ്. ഇതിനിടെ കള്ളപണ കേസില് അറസ്റ്റിലായ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റി.
കള്ളപ്പണം വെളുപ്പിച്ച കേസിൽ നേരത്തെ പ്രതിചേർക്കപ്പെട്ട ശിവശങ്കറിനെ തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ പങ്കുണ്ടെന്നു കൂടി കണ്ടെത്തിയിരിക്കുകയാണ്. നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ എം ശിവശങ്കർ പ്രതിയാക്കണമെന്നു ആവശ്യപ്പെട്ടു കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. തുടർന്ന് കസ്റ്റംസിന്റെ അപേക്ഷ കോടതി പരിഗണിക്കുകയായിരുന്നു. ജയിലിലെത്തി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. സ്വർണക്കളളക്കടത്തിന് നേതൃത്വം നൽകിയിരുന്നത് ശിവശങ്കർ ആണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടു ത്തലിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ശിവശങ്കരന്റെ രഹസ്യമൊഴി കാക്കനാട് ജില്ലാ ജയിലിൽ എത്തി രേഖപ്പെടുത്തി യിരുന്നു. സ്വപ്ന സുരേഷും ശിവശങ്കറിനെതിരെ മൊഴി നൽകിയിട്ടു ണ്ടെന്നാണ് കസ്റ്റംസ് കോടതിൽ പറഞ്ഞിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്ക രനെ അഞ്ചാം പ്രതിയാക്കി ആണ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.