CrimeEditor's ChoiceGulfKerala NewsLatest NewsLaw,Local NewsNationalNews

ബിനീഷ്, ബിനീഷിൻ്റെ ഭാര്യ, അനൂപ് മുഹമ്മദ് എന്നിവരുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടും.

തിരുവനന്തപുരം/ ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനിച്ചു. ബിനീഷിന്റെ മരുതുംകുഴിയിലെ ‘കോടിയേരി’ വീടും സ്വത്തുക്കളും ആണ് ആദ്യം കണ്ടുകെട്ടുന്നത്. ഭാര്യയുടെയും ബിനാമിയുടെയും സ്വത്തുക്കളും കണ്ടുകെട്ടാനാണ് എൻഫോഴ്‌സ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ ഈ നടപടി.
ബിനീഷ്, ബിനീഷിൻ്റെ ഭാര്യ, അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ഇ.ഡി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ ഐ ജിക്ക് എൻഫോഴ്‌സ്‌മെന്റ് കത്ത് നൽകി. നേരത്തെ ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങൾ കൊച്ചിയിലെ ഇഡി സംഘം ശേഖരിച്ചിരുന്നതാന്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസം ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നതാണ്. ബിനീഷിന്റെ സ്വത്ത് വകകളുമായി ബന്ധപ്പെട്ട്‌ നേരത്തെയും ഇ ഡി രജിസ്‌ട്രേഷൻ ഐ ജിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വീടും സ്വത്ത് വകകളും കണ്ടുകെട്ടാൻ നിർദേശം നൽകിയിരിക്കുന്നത്. മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിന്റെ ആസ്‌തി വകകളും കണ്ടുകെട്ടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button