നടപ്പാക്കില്ല എന്ന വാക്ക് പോരാ, പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം വേണം, ഗവര്‍ണ്ണര്‍ക്ക് ഫയല്‍ പോണം. പിന്‍വലിച്ചു ഗസറ്റില്‍ വിജ്ഞാപനവും ചെയ്യണം.

കൊച്ചി/ പൊലീസ് നിയമ ഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്ക് മാത്രം പോരെന്നും പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം വേണം, ഗവർണ്ണർക്ക് ഫയൽ പോണം. പിൻവലിച്ചു ഗസറ്റിൽ വിജ്ഞാപനം വേണം. ഹൈക്കോടതിയിൽ കേസുണ്ട്. അതിൽ സത്യവാങ്മൂലം കൊടുത്താലും താൽക്കാലിക മായി മാത്രമേ തടി രക്ഷപ്പെടുത്താനാകൂ. അഭിഭാഷകൻ അഡ്വ. ഹരീഷ് വാസുദേവന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞി രിക്കുന്നു. നടപ്പാക്കില്ല എന്ന വാക്ക് പോരാ, പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം വേണം, ഗവര്‍ണ്ണര്‍ക്ക് ഫയല്‍ പോണം. പിന് വലിച്ചു ഗസറ്റില്‍ വിജ്ഞാപനവും ചെയ്യണം എന്നാണ് ഹരീഷ് വാസുദേവൻ പറഞ്ഞിട്ടുള്ളത്.
എല്ലാ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തി അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിയമ ഭേദഗതി നടപ്പാക്കൂ എന്നും ഇതിന്റെ ഭാഗമാ യി നിയമസഭയില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. സൈബര്‍ ആക്രമണങ്ങളും സമൂഹ മാധ്യമങ്ങ ളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പൊലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി സർക്കാർപോലീസ് പറഞ്ഞപോലെ നിയമം ആക്കിയത്. പൊലീസ് ആക്ട് 118 എ അനുസരിച്ച് പരാതിക്കാ രനില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാനുള്ള അവസര മൊരുങ്ങുമ്പോൾ ഇഷ്ടമില്ലാത്ത മാധ്യമങ്ങളെ പൂട്ടാനും വായടപ്പിക്കാ നും നിയമം മൂലം സർക്കാരിന് പ്രത്യേകിച്ച് പൊലീസിന് അവസരം കിട്ടുകയാണ്.