CovidEditor's ChoiceEducationKerala NewsLatest NewsLocal NewsNews

10, പ്ലസ് ടു ക്ളാസുകളിലെ അദ്ധ്യാപകർ ഡിസംബർ 17 മുതൽ സ്‌കൂളിലെത്തണം.

തിരുവനന്തപുരം/ സംസ്ഥാനത്തെ 10, പ്ലസ് ടു ക്ളാസുകളിലെ അദ്ധ്യാപകർ ഡിസംബർ 17 മുതൽ സ്‌കൂളിലെത്തണമെന്ന് സർക്കാർ നിർദേശിച്ചു. ഒരുദിവസം അൻപത് ശതമാനം അദ്ധ്യാപകർ എന്ന കണക്കിനാണ് അദ്ധ്യാപകർ ഹാജരാകേണ്ടത്. 10, പ്ലസ് ടു ക്ളാസു കളിലെ കുട്ടികൾക്ക് പഠന പിന്തുണ അദ്ധ്യാപകർ കൂടുതൽ ശക്തമാ ക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. പരീക്ഷാ കാലത്തിന് മുൻപുള‌ള റിവിഷൻ ക്ളാസുകൾക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തണം. 10, പ്ലസ് ടു വിദ്യാർത്ഥികൾക്കുള‌ള ഡിജി‌റ്റൽ ക്ളാസ് ജനുവരി മാസ ത്തോടെ പൂർത്തിയാക്കണം. ജനുവരി 15ഓടെ പത്താംക്ളാ സിനും 30ഓടെ പ്ളസ്‌ടുവിനും ഡിജി‌റ്റൽ ക്ളാസുകൾ പൂർത്തി യാകുന്ന തരത്തിലാണ് ക്രമീകരണം ഏർപ്പെടുത്തേണ്ടത്.

ചൊവ്വാഴ്ച കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ ദുരന്ത നിവാരണ അതോറി‌റ്റി ട്യൂഷൻ ക്ളാസുകളും കമ്പ്യൂട്ടർ സെന്ററു കളും നൃത്ത വിദ്യാലയങ്ങളും എല്ലാം കൊവിഡ് ചട്ടപ്രകാരം സംസ്ഥാനത്ത് തുറക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ സ്‌കൂളു കൾക്ക് തുറക്കാൻ അനുമതി നൽകിയിരുന്നില്ല. ലോക്ക്ഡൗൺ ഇളവു കൾ നൽകുന്നതിന്റെ ഭാഗമായി സെപ്‌തംബർ 21ന് സ്‌കൂളുകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയി രുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് വിടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button