Editor's ChoiceKerala NewsLatest NewsNationalNews

അഖിലേന്ത്യ പണിമുടക്ക്‌ ബുധാഴ്‌ച അർധരാത്രി തുടങ്ങും.

ന്യൂഡൽഹി / മോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന അഖിലേന്ത്യ പണിമുടക്ക്‌ ബുധാഴ്‌ച അർധരാത്രി തുടങ്ങും. ബിഎംഎസ്‌ ഒഴികെയുള്ള എല്ലാ കേന്ദ്ര ട്രേഡ്‌ യൂണിയനും പണിമു ടക്കും. വിവിധ മേഖലയിലായി 25 കോടിയിലേറെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് ട്രേഡ് യൂണിയനുകൾ അവകാ ശപ്പെടുന്നത്. കേന്ദ്ര, സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും പങ്കെടുക്കും.
പണിമുടക്കിനു പിന്തുണ നൽകാൻ‌ കോൺഗ്രസ്‌ നേതൃത്വം പിസിസി കൾക്ക്‌ നിർദേശം നൽകി. ഇടതു പാർടികൾ തുടക്കത്തിലേ പിന്തുണ യും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. കർഷക സംഘടനകളും പ്രക്ഷോഭത്തിലാണ്‌. തൊഴിലാളിവിരുദ്ധ തൊഴിൽ ചട്ടങ്ങളും കർഷകദ്രോഹ കാർഷിക നിയമങ്ങളും പിൻവലിക്കുക,ആദായ നികുതിക്ക്‌ പുറത്തുള്ള എല്ലാ കുടുംബത്തിനും മാസം 7500 രൂപ ധനസഹായം, എല്ലാവർക്കും മാസം 10 കിലോ സൗജന്യ റേഷൻ തുടങ്ങി ഏഴിന ആവശ്യമുന്നയിച്ചാണ്‌ പണിമുടക്ക് നടക്കുന്നത്.

ബാങ്കിങ്‌, ഇൻഷുറൻസ്‌, എണ്ണ- പ്രകൃതിവാതകം, ഊർജം, തുറമുഖം, കൽക്കരി അടക്കമുള്ള ഖനിമേഖലകൾ, സിമന്റ്‌, സ്‌റ്റീൽ, തപാൽ, ടെലികോം, പൊതു – സ്വകാര്യ വാഹനഗതാഗതം, പ്രതിരോധം, കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാർ, ആശ – അങ്കണവാടി തുടങ്ങി പദ്ധതി ത്തൊഴിലാളികൾ, തൊഴിലുറപ്പു തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ തുടങ്ങി എല്ലാവിഭാഗവും പണിമു ടക്കിൽ അണിനിരക്കുമെന്ന്‌ കേന്ദ്ര ട്രേഡ്‌ യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളി – കർഷകദ്രോഹ നിലപാടുകൾ തിരുത്താൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ഭാവി യിൽ വലിയ സമരപരിപാടികൾ ഉണ്ടാകുമെന്ന്‌ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറയുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button