ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യവുമായി മോദി.

ന്യൂഡൽഹി/ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യവുമായി മോദി സർക്കാർ. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിവിധയിടങ്ങളിൽ മാസം തോറും നടന്നുവരുന്ന തിരഞ്ഞെടുപ്പുകൾ തടസപ്പെടുത്തുന്നത്, രാജ്യത്തിന്റെ വികസന ത്തെയാണെന്നും ഓരോ തിരഞ്ഞെടുപ്പിലും പ്രത്യേകം വോട്ടർ പട്ടികകൾ എന്ന നടപടിക്രമം സമയവും പണവും പാഴാക്കൽ മാത്രമാണ് ഉണ്ടാക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. എൺപതാമത് ഓൾ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്‌സ് കോൺഫറൻസിലാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി വീണ്ടും വ്യക്തമാക്കിയത്. പാർലമെന്റിലെ ഇരു സഭകളിലെ യുമടക്കം വിവിധ തിരഞ്ഞെടുപ്പുകളിൽ ഒരു വോട്ടർ പട്ടികയുടെ ആവശ്യമേയുള്ളൂവെന്നാണ് നരേന്ദ്ര മോദി പറയുന്നത്. 18 വയസ് തികഞ്ഞ എല്ലാവർക്കും ഇപ്പോൾ വോട്ട് അവകാശമുണ്ട്. നേരത്തെ ചില സ്ഥിതിഭേദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം മാറിയിരിക്കുകയാണ്. രാജ്യമൊട്ടാകെ ഡിജിറ്റൽവൽക്കരണം നടന്നു കഴിഞ്ഞെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഇതേകാര്യം പറഞ്ഞിരുന്ന മോദി ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്‌ട്രീയ പാർട്ടികളുമായി ചർച്ചകളും നടത്തി യിരുന്നതാണ്. സ്വാതന്ത്രദിന സന്ദേശത്തിലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നതിനെ സംബന്ധിച്ച് മോദി പറഞ്ഞിരുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യവുമായി മോദി സർക്കാർ മുന്നോട്ടുപോകുന്നു എന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.