ശ്രീനഗറില്‍ ഭീകരാക്രമണം, രണ്ട് സൈനികര്‍ക്ക് വീരമ്യത്യു.

ശ്രീനഗർ/ശ്രീനഗറിലെ എച്ച്.എം.ടി മേഖലയിൽ സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷൻ അംഗങ്ങൾക്ക് നേരെ തീവ്രവാദികളുടെ ആക്രമണം ഉണ്ടായി. ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമ്യത്യു. സ്ഥല ത്തെ ജനത്തിരക്കുളള മേഖലയിൽ പതിവ് പട്രോളിംഗ് നടത്തുക യായിരുന്ന ജവാന്മാർക്ക് നേരെ മൂന്ന് തീവ്രവാദികൾ വെടിയുതിർ ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ഗുരുതരമായി പരുക്കേറ്റ രണ്ട് സൈനികരെ ഉടൻ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജയ്ഷെ ഭീകരരുടെ സ്വാധീനമുളള പ്രദേശമാണ് ആക്രമണമുണ്ടായ സ്ഥലം. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളും സംഭവശേഷം കാറിൽ രക്ഷപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തിലാണ് കശ്മീരില്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. കശ്മീര്‍ ഡിസ്ട്രിക്റ്റ് ഡവലപ്മെന്റ് കൗണ്‍സിലിലേക്ക് തെരഞ്ഞെ ടുപ്പ് നടക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഭീകരാ ക്രണം. ആക്രമണം നടത്തിയതില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരും ഉണ്ടെന്ന് സൈനികര്‍ വൃത്തങ്ങള്‍ പറഞ്ഞു.