രവീന്ദ്രന് മെഡിക്കല്‍ കോളജിൽ സുഖം, ഇഡി യുടെ ചോദ്യം ചെയ്യൽ വെള്ളിയാഴ്ച,ഡിസ്ചാര്‍ജ് ഇല്ല, വിദഗ്ധ പരിശോധനകള്‍…

തിരുവനന്തപുരം /എൻഫോഴ്‌സ്‌മെന്റ് ഡിറ്റക്ടറുടെ ചോദ്യം ചെയ്യൽ നോട്ടീസ് കിട്ടിയതോടെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സർവ്വ വിധ സഹായം. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ പ്രേത്യേക വി വി ഐ പി പരിഗണയാണ് നൽകുന്നത്. വെള്ളിയാഴ്ചയും രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യില്ലെന്നാണ് വിവരം. വിദഗ്ധ പരിശോധനകള്‍ തുടരുന്നതായാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. സി.എം.രവീന്ദ്രന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത് വെള്ളിയാഴ്ചയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇഡി നോട്ടീസ് നല്‍കിയതിന് പിറകെയാണ് സി.എം. രവീന്ദ്രന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെട്ടെന്ന് ചികിത്സ തേടി എത്തുന്നത്. കൊവിഡാനന്തര പരിശോധന യാണെന്നാണ് വിശദീകരണം. ഇക്കാര്യത്തിൽ രവീന്ദ്രന് മെഡിക്കൽ കോളേജ് അധികൃതർ സർവ്വവിധ സഹായവും നൽകുകയാണ്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശി വശങ്കർ, കേസിലെ പ്രതി സ്വപ്ന എന്നിവരുടെ മൊഴികളുടെ അടി സ്ഥാനത്തിലാണ് സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ എന്‍ഫോ ഴ്സ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമ ന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനെയാണ് ഇഡി ചോദ്യം ചെയ്യാനിരിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിനായി നോട്ടീ സ് നല്‍കിയിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതായി രവീ ന്ദ്രന്‍ രേഖമൂലം അറിയിക്കുകയായിരുന്നു. രവീന്ദ്രനാണ് മുഖ്യ മന്ത്രിയുടെ ഓഫിസിലെ അധികാര കേന്ദ്രമെന്ന് പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് രവീന്ദ്രനെ ഉന്നംവെച്ചു സ്വപ്നയുടെ മൊഴി കൂടി ഉണ്ടാവുന്നത്. രവീന്ദ്രനെതിരെ അന്വേഷണം വേണമെന്നു പ്രതിപക്ഷ നേതാക്കള്‍ ഇതോടെ കടുപ്പിക്കുകയായിരുന്നു.
ഇതിനിടെ, സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി ആദ്യം പ്രതികരിച്ചത്. സര്‍ക്കാരിനു ആശങ്കയില്ല. ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോഴേക്കും മറ്റ് ചില കഥകള്‍ മെനയാന്‍ ചിലര്‍ക്ക് മോഹങ്ങളുണ്ട്. അന്വേഷണ ഏജന്‍സിക്ക് ചില വിവരങ്ങള്‍ അറിയാന്‍ ഉണ്ടാകും. അതുകൊ ണ്ടായിരിക്കും രവീന്ദ്രന് നോട്ടീസ് നല്‍കിയത്. ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ അയാള്‍ പ്രതിയാകില്ലെന്നും പിണറായി പറയുകയുണ്ടായി.