ഫേസ് ബുക്കിലെ സ്ത്രീശബ്ദത്തിൽ കുടുങ്ങാതെ സൂക്ഷിക്കണം.

തിരുവനന്തപുരം/ സമൂഹമാദ്ധ്യമങ്ങളിലൂടെ സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന സംഘം പിടിയിൽ. സ്ത്രീശബ്ദത്തില്‍ യുവാക്കളുമായി ശബ്ദസന്ദേശം അയക്കുകയും പിന്നീട് അവരുടെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന തായിരുന്നു ഇവരുടെ സ്റ്റൈൽ. രാജസ്ഥാനിലെ കാമൻ സ്വദേശികളായ നഹർ സിംഗ്, സുഖ്ദേവ് സിംഗ് എന്നിവരെ ഡിവെഎസ്പി ടി.ശ്യാം ലാലിന്റെ നേതൃത്വത്തിലുളള സൈബർ പൊലീസ് സംഘം ഭരത്പൂ രിലെ കാമനിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജസ്ഥാന് പൊലീസിന്റെ സഹായത്തോടെ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരി ച്ചാണ് പ്രതികളെ പിടികൂടിയത്.
അങ്കിത ശർമ്മ എന്ന പേരിൽ പ്രൊഫൈലുണ്ടാക്കി തിരുവനന്തപുരം സ്വദേശിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ച ഇവർ സ്ത്രീശ ബ്ദത്തിൽ യുവാവുമായി ശബ്ദസന്ദേശം അയക്കുകയും പിന്നീട് സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി വാല റ്റുകൾ വഴി പതിനായിരം രൂപ തട്ടിയെടുക്കുകയുമായിരുന്നു. യുവാ വിന്റെ പരാതിയെ തുടർന്ന് സൈബർക്രൈം പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ശ്യാംലാലിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് രാജസ്ഥാനിൽ നടത്തിയ അന്വേഷ ണത്തിൽ പ്രതികളെ കണ്ടെത്തുകയായിരുന്നു.