Editor's ChoiceKerala NewsLatest NewsLocal NewsNationalNews
പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലാണെന്നതിനാൽ മുഖ്യമന്ത്രിയെ സംശയിക്കാവുന്ന നിലയിൽ, പങ്കുണ്ടെങ്കില്‍ അന്വേഷിക്കും.

ന്യൂഡൽഹി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലാണെന്നതിനാൽ മുഖ്യമന്ത്രിയെ സംശയിക്കാവുന്ന നിലയാണുള്ളതെന്നും, മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും, പങ്കില്ലെങ്കില്‍ അന്വേഷണം ഉണ്ടാകില്ലെന്നും, ആര്‍ക്കെതിരെയും നീങ്ങാന്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ ആണ് ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയ ലക്ഷ്യമാണ് ഏജൻസികൾക്ക് ഉള്ളതെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നുമായിരുന്നു സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു വി.മുരളീധരന്‍. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടത് പിണറായി വിജയന്റെ നിഷ്കളങ്കത കൊണ്ടാണെന്ന് എ.വിജയരാഘവൻ പറഞ്ഞിരുന്നു.