രവീന്ദ്രൻ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറരുതെന്ന് സി പി എം.

തിരുവനന്തപുരം / മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറരുതെന്ന് സി പി എം. രവീന്ദ്രൻ ഇഡിയുടെ മുന്നിൽ ചോദ്യം ചെയ്യ ലിന് ഹാജരാകാൻ വൈകുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണക്ക് കാരണമാകും. രവീന്ദ്രന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഉടൻ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതാണ് ഉചിതമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തി. കൊവിഡാനന്തര ചികിത്സകൾക്കായി രണ്ട് ദിവസം മുൻപ് തിരുവനന്തപുരം മെഡി ക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രവീന്ദ്രൻ അസുഖ ഭേദമായി ആശുപത്രി വിട്ടിരിക്കുകയാണ്. സ്വർണക്കടത്തു കേസു മായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് എൻ ഫോഴ്‌സ്‌മെന്റെ ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയതിന് പിന്നാ ലെയാണ് സി.എം.രവീന്ദ്രന് കോവിഡാനന്തര ചികിത്സക്കെന്ന് പേരിൽ ആശുപത്രിയിലാകുന്നത്. ഇതിനിടെയാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട വടകരയിലെ ചില സ്ഥാപങ്ങളിൽ ഇ ഡി റെയ്ഡ് നടത്തുന്നത്. രവീന്ദ്രന്റെ ആശുപത്രി വാസത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംശയം ഉന്നയിച്ചിരുന്നു. ഇതിന് പിന്നലെ യാണ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഉടൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.പി.എം നിർദേശം ഉണ്ടായിരിക്കുന്നത്.