അറബിക്കടലിൽ തകർന്നു വീണ മിഗ് 29-കെ യുദ്ധവിമാനത്തിന്റെ വെെമാനികനെ ഇതുവരെ കണ്ടെത്താനായില്ല.

ന്യൂഡൽഹി / പരിശീലനം നടക്കുന്നതിനിടെ അറബിക്കടലിൽ തകർന്നു വീണ ഇന്ത്യൻ നാവിക സേനയുടെ മിഗ് 29-കെ യുദ്ധവിമാനത്തിന്റെ വെെമാനികനെ ഇതുവരെ കണ്ടെത്താനായില്ല. കാണാതായ കമാണ്ടർ പെെലറ്റ് നിഷാന്ത് സിംഗിനായി നാവിക സേന തെരച്ചിൽ തുടരു കയാണ്.
അറബിക്കടലിൽ ഐ.എൻ.എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനമാണ് അപകടത്തിൽ പ്പെടുന്നത്. രണ്ട് പെെലറ്റുമാരാണ് അപകടത്തിൽപ്പെട്ടിരുന്നത്. ഒരാളെ രക്ഷപ്പെടുത്താനായി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും നാവിക സേന പറയുന്നു.”മിഗ് 29-കെ പരിശീലന യുദ്ധവിമാനം നവംബർ 26ന് വെെകിട്ട് ആറ് മണിയോടെ അറബിക്കടലിൽ അപകട ത്തിൽപ്പെട്ടിരുന്നു. ഒരു പെെലറ്റ് സുരക്ഷിതമായി സുഖം പ്രാപിച്ചു വരുന്നു. മറ്റൊരു കമാണ്ടർ പെെലറ്റ് നിഷാന്ത് സിംഗിനായി വായു ഉപരിതല തെരച്ചിൽ തുടരുകയാണ്.” നാവിക സേന വക്താവ് ട്വീറ്റ് ചെയ്തു. നിഷാന്തിനെ കാണാതായി ഒരു ദിവസം കഴിഞ്ഞെങ്കിലും അദ്ദേഹം സുരക്ഷിതനായി മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.