ഇറാന്റെ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സീന്‍ ഫക്രിസദേ കൊല്ലപ്പെട്ടു, ഇസ്രായേൽ എന്നും തിരിച്ചടിക്കുമെ ന്നും ഇറാൻ,

ടെഹ്റാൻ / ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികളുടെ ബുദ്ധി കേന്ദ്രമായിരുന്ന ശാസ്ത്രജ്ഞന്‍ മൊഹ്സീന്‍ ഫക്രിസദേ കൊല്ലപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ മൊഹ്സീന്‍ ഫക്രിസദേ സഞ്ചരിച്ചിരുന്ന കാറിനുനേരെ അജ്ഞാതസംഘം വെടിയുതിര്‍ക്കു കയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ മൊഹ്സീനെ ഉടന്‍ ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇറാന്റെ മൊഹ്സീന്‍ ഫക്രിസദേ അമേരിക്കയും ഇസ്രയേലും ലക്ഷ്യമിട്ടിരുന്നതായാണ് ഇറാൻ ആരോ പിക്കുന്നത്. കൊലപാതകത്തിനു പിന്നിൽ ഇസ്രയേലാണെന്നും ഇറാൻ ആരോപിച്ചു. കൊലപാതകത്തിനു പിന്നിൽ ആരാണെന്നു കണ്ടെത്തി തിരിച്ചടിക്കുമെന്ന് ഇറാൻ പ്രതികരിച്ചിരിക്കുന്നത്. അണുബോംബ് ഉണ്ടാക്കാനുള്ള ഇറാന്റെ രഹസ്യപദ്ധതിയുടെ സൂത്രധാരകൻ ഫക്രി സാദെഹ് ആണെന്ന് യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ആരോപിച്ചിരുന്നതാണ്. കൊലപാതകം മേഖലയിലെ സംഘർഷ സാധ്യത ഉണ്ടാക്കിയിരിക്കുകയാണ്. ഇസ്‍ലാമിക് റവലൂഷനറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു. ഫക്രിസാദെഹ് ഫിസിക്സ് പ്രഫസറായിരുന്നു. 2018ൽ ഇറാന്റെ ആണവ പദ്ധതിക ളെപ്പറ്റിയുള്ള അവതരണത്തിൽ ഫക്രിസാദെഹിന്റെ പേര് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രത്യേകം പരാമർശിച്ചി രുന്നതാണ്. 2010നും 2012നുമിടയിൽ ഇറാന്റെ 4 ആണവശാസ്ത്രജ്ഞർ ആണ് ഇതിനകം കൊല്ലപ്പെട്ടിട്ടുള്ളത്.