‘സോളർ വിഷയം വന്നപ്പോൾ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേഷ്‌കുമാർ തന്നെ സഹായിക്കണം എന്ന് എന്നോടു പറഞ്ഞു. പക്ഷേ ദൈവം പോലും പൊറുക്കാത്ത തരത്തിൽ പിന്നീട് ആ സ്ത്രീയെക്കൊണ്ടു ഗണേഷ്കുമാറും പിഎയും ചേർന്ന് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു’

കൊല്ലം / സോളർ കേസിൽ ഇരയായ സ്ത്രീയെക്കൊണ്ട് ഓരോന്നു പറ യിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നിലെ കരങ്ങൾ കെ .ബി.ഗണേഷ്കുമാർ എംഎൽഎയും പിഎയുമാണെന്ന് കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശരണ്യ മനോ ജ്ന്റെ വെളിപ്പെടുത്തൽ. ഇനിയെങ്കിലും ഇതു തുറന്നു പറയാതി രുന്നാൽ ദൈവദോഷം കിട്ടുമെന്നു ശരണ്യ മനോജ് പത്തനാപുരത്തു കോൺഗ്രസ് തിരഞ്ഞെടുപ്പു കൺവൻഷനിൽ വെളിപ്പെടുത്തുകയായിരുന്നു.
‘സോളർ വിഷയം വന്നപ്പോൾ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേ ഷ്‌കുമാർ തന്നെ സഹായിക്കണം എന്ന് എന്നോടു പറഞ്ഞു. പക്ഷേ ദൈവം പോലും പൊറുക്കാത്ത തരത്തിൽ പിന്നീട് ആ സ്ത്രീയെ ക്കൊണ്ടു ഗണേഷ്കുമാറും പിഎയും ചേർന്ന് ഓരോന്നു പറയി പ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു’– മനോജ്കുമാർ കോൺഗ്രസ്സ് കൺവൻഷനിൽ പറഞ്ഞു. ഗണേഷ്കുമാറിന്റെയും ആർ.ബാലകൃഷ്ണപിള്ളയുടെയും വിശ്വസ്തനായിരുന്നു ശരണ്യ മനോജ്. അടുത്തിടെയാണ് മനോജ് കേരള കോൺഗ്രസ് (ബി) വിട്ടു കോൺഗ്രസിൽ ചേർന്നത്.