Editor's ChoiceKerala NewsLatest NewsLocal NewsNewsPolitics

ആരെ പേടിപ്പിക്കാനാണ്, നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ ഒരു ആയുധം എടുത്തു വീശുകയാണ്.

ആലപ്പുഴ / സർക്കാരിനെതിരായ ആക്ഷേപങ്ങളിൽനിന്നു ശ്രദ്ധ തിരി ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് അന്വേഷണം എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആരെ പേടിപ്പിക്കാനാണ് ഈ അന്വേഷണം. അതിൽ ഞങ്ങൾ വീഴില്ല. രമേശിനെതിരായ ആക്ഷേപങ്ങൾ അന്വേ ഷിച്ചു തള്ളിക്കളഞ്ഞതാണ്. 5 വർഷം ഇവർ ഭരിക്കുക യായിരു ന്നല്ലോ. എന്നിട്ടെന്താണ് ഒന്നും ചെയ്യാതിരുന്നത്? നിൽ ക്കക്കള്ളി യില്ലാതെ വന്നപ്പോൾ ഒരു ആയുധം എടുത്തു വീശുകയാണ്. ആരെ പേടിപ്പിക്കാനാണ് ഈ അന്വേഷണമെന്നും ഉമ്മൻ‌ചാണ്ടി ചെങ്ങ ന്നൂരിൽ ചോദിച്ചു. ചെങ്ങന്നൂരിൽ തിരഞ്ഞെ ടുപ്പു പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button