ചെമ്പൂച്ചിറ സ്കൂൾ കെട്ടിടത്തിന്റെ നിർമാണത്തിൽ നടന്നത് കള്ളന് കഞ്ഞിവെച്ച കരാറുകാരന്റെ കിഫ്ബി ഫണ്ട് തട്ടിപ്പ്.

തൃശൂർ/ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ മണ്ഡലമായ തൃശൂർ പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂൾ കെട്ടിട ത്തിന്റെ നിർമാണത്തിൽ നടന്നത് കള്ളന് കഞ്ഞിവെച്ച കരാറുകാര ന്റെ കിഫ്ബി ഫണ്ട് തട്ടിപ്പ്. കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരി ലെയും മേല്‍ക്കൂരയിലെയും സിമൻറ് അടര്‍ന്നു വീഴുന്ന സ്ഥിതിയി ലാണ് നിർമ്മാണത്തിന് അപാകത നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂളിൽ കിഫ്ബിയുടെ 3 കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 87 ലക്ഷം രൂപയും ചെലവ ഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പുതിയ കെട്ടിടം കാണാനെത്തിയ നാട്ടുകാരാണ് നിർമാണത്തിലെ അപാകത ആദ്യം കാണുന്നത്. മുഖ്യ മന്ത്രി പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാ ടനം നിര്‍വഹിച്ച വിദ്യാലയമാണ് ചെമ്പൂച്ചിറ ഹയര്‍ സെക്ക ണ്ടറി സ്കൂൾ. പുതിയ കെട്ടിടം കാണാനെത്തിയ നാട്ടുകാരാണ് നിര്മ്മാ ണത്തിലെ അപാകത ആദ്യം ശ്രദ്ധിച്ചത്. ഒന്നു തൊട്ടാല്‍ കൈയ്യില്‍ ചുമരുകളിലെയും, ബീമുകളിലെയും സിമന്റ് അടര്‍ന്നു വീഴുന്ന തരത്തിലാനുള്ളത്. മേല്‍ക്കൂര ഇടയ്ക്ക് പെയ്ത മഴയില്‍ ചോര്‍ ന്നൊലിച്ചിരുന്നു. ഉദ്ഘാടനത്തിന് തയ്യാറായ കെട്ടിടം നിലവില്‍ പലയിടത്തും കുത്തിപൊളിച്ച് വീണ്ടും പുതുക്കി പണിയേണ്ട അവസ്ഥയിലാണ്.ഗുണ നിലവാരമില്ലാത്ത നിർമ്മാണ സാമഗ്രികളായ സിമന്റ്, മണൽ എന്നിവ ഉപയോഗിച്ചതിലെയും, ഉപയോഗിച്ച സാധനങ്ങൾ ഗുണനിലവാരം നിഷ്കർഷിക്കുന്ന അനുപാതത്തിൽ
ഉപയോഗിക്കാതിരുന്നതിന്റെയും കാരണമായതോടെയാണ് സ്കൂൾ കെട്ടിടം തകരാറിലാവാൻ ഇടയാക്കിയിരിക്കുന്നത്. കിഫ്ബി അഴിമതിയുടെ മോഡലാണ് ചെമ്പുച്ചിറ സ്കൂളെന്ന് സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് പിറകെ, ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരനോട് നിര്‍മ്മാണം നിര്‍ത്തിവെക്കാൻ സ്കൂള്‍ അധികൃതര്‍ ആവശ്യ പ്പെടു കയായിരുന്നു.
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലേയും സിമന്റ് അടര്‍ന്നു വീഴുന്ന അവസ്ഥയാനുള്ളത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിൻ്റെ നിർമാണത്തിലാണ് വ്യാപകമായ അപാകത കണ്ടെ ത്തിയിരിക്കുന്നത്. കിഫ്ബിയുടെ പണം ചെലവഴിച്ച് നിര്‍മിച്ച് ഉദ്ഘാടനത്തിന് തയ്യാറായ സ്കൂള്‍ കെട്ടിടത്തിന്റെ കാര്യത്തിലാണ് ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരനോട് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം അറിഞ്ഞതിനെ തുടർന്ന്, തൃശൂർ ചെമ്പൂച്ചിറ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പാർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ.എ.എസിനോട് ആണ് മന്ത്രി നിർദ്ദേശിച്ചിട്ടുള്ളത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണി നടക്കുന്നത്. നിർമ്മാണ പ്രവർത്ത നങ്ങളിൽ ഗുണനിലവാരമില്ലെന്നും ക്രമക്കേട് ഉണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിച്ചു. ഇതിനിടെ നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യ ത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി വിജില ൻസിന് പരാതി നല്‍കിയിട്ടുണ്ട്.