Editor's ChoiceKerala NewsLatest NewsLocal NewsNationalNews

കേരളത്തില്‍ ഞായറാഴ്ച മുതല്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത.

തിരുവനന്തപുരം/ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു കിഴക്കന്‍ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടർന്ന് കേരളത്തില്‍ ഞായ റാഴ്ച മുതല്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത ഉണ്ടെന്നു കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും ബുധനാഴ്ച പത്ത നംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ മത്സ്യബന്ധ നത്തിന് ആരും പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോ റിറ്റി മുന്നറിയിപ്പ് നല്‍കി. ഓഖി ചുഴലികാറ്റിന് സമാനമായ രീതി യില്‍ ന്യൂനമര്‍ദം 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തീവ്രന്യൂന മര്‍ദമാകാനും വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ന്യൂന മർദ്ദം ചുഴലികാറ്റായി മാറുകയാണെങ്കില്‍ ബുറേവി (Burevi) എന്ന പേരിലാകും അറിയപ്പെടുക. ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയും ഇത് പടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങി തമിഴ്‌നാട് തീരവും കടന്ന് കേരളത്തിലേക്കും തുടര്‍ന്ന് അറബിക്കടലിലും എത്തുമെന്നാണ് പ്രവചിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button