Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു,26 യാത്രക്കാർക്ക് പരുക്ക്.

കൊച്ചി / ചക്കരപ്പറമ്പില്‍ വെച്ച് നിയന്ത്രണം വിട്ടു കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍(45) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ 26 യാത്രക്കാർക്ക് പരുക്ക് ഉണ്ട്. നാലുപേരുടെ പരുക്ക് ഗുരുതരമാണ്. തിരുവനന്തപുരം – കോഴിക്കോ ട് സൂപ്പര്‍ ഡീലക്സ് ബസ് ആണ് അപകടത്തിൽ പെട്ടത്. കണ്ടക്ടറുടെ പരുക്ക് ഗുരുതരമാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button