CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

പിഡബ്ലുസി സർക്കാർ പുറത്താക്കിയത് മനസില്ല മനസ്സോടെ..

തിരുവനന്തപുരം / സ്വപ്നയെ നിയമിച്ച പ്രൈസ് വാട്ടർഹൗസ് കൂപ്പേ ഴ്സിനെ (പിഡബ്ലുസി) സർക്കാർ പുറത്താക്കിയത് മനസില്ല മനസ്സോ ടെയായിരുന്നു. പിഡബ്ലുസിയെ പുറത്താക്കണമെന്നു ജൂലൈ 16 ന് ചീഫ് സെക്രട്ടറിതല സമിതി ശുപാർശ നൽകിയിട്ടും അത് നാല് മാസം വരെ നീട്ടി കൊണ്ട് പോവുകയായിരുന്നു. ഐടി വകുപ്പിൽ നിന്ന് പി‍ഡബ്ല്യുസിയെ വിലക്കി ഉത്തരവിറക്കിയെങ്കിലും സംസ്ഥാന സർക്കാരിന് പിഡബ്ല്യുസിയെ വിലക്കാൻ അപ്പോൾ മനസ്സുവന്നില്ല. സ്വപ്നയുടെ നിയമനം വഴിയും, കെ–ഫോൺ ഇടപാടിലൂടെയും ഒക്കെ സംസ്ഥാന സർക്കാരിനെ കബളിപ്പിച്ച പി‍ഡബ്ല്യുസി പിണറായി സർ ക്കാരിലെ ഉന്നതരുടെ ആശീർവാദത്തിടെ കേരളത്തിലെ ജനത്തിന്റെ പള്ളക്കടിച്ചത് കോടികൾ ആണ്. സ്വപ്നയുടെ സേവനത്തിനായി പി‍ഡബ്ല്യുസി നൽകിയ 19.06 ലക്ഷം രൂപ തിരിച്ചു പിടിക്കാൻ കെഎസ്ഐടിഐഎൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഓഗസ്റ്റ് 10 ന് തീരുമാനമെടുത്തിരുന്നതാണ്. 4 മാസത്തിലേറെ ആയിട്ടും പി‍ഡ ബ്ല്യുസിയെ പുറത്താക്കും മുൻപ് അത് തിരികെ വാങ്ങുന്ന കാര്യ ത്തിൽ സർക്കാർ ചെറുവിരൽ അനക്കിയില്ല. ജനത്തിന്റെ പണമാ ണല്ലോ, പോണാൽ പോകട്ടെ എന്നായിരിക്കും ഇക്കാര്യത്തിൽ ചിന്തിച്ചതെന്ന് വേണം കരുതാൻ.
പി‍ഡബ്ല്യുസിക്കെതിരെ നടപടിയെടുക്കാൻ കൺസൽറ്റൻസി കരാർ തീരുന്ന നവംബർ 30 വരെ സർക്കാർ കാത്തിരുന്നു. മനപൂർവം ആയി രുന്നു ഇത്. ഐടി വകുപ്പിൽ നിന്ന് പി‍ഡബ്ല്യുസിയെ വിലക്കി ഒടുവിൽ ഒരു ഉത്തരവ് മാത്രം ഇറക്കുകയായിരുന്നു. പിഡബ്ല്യുസിയെ പുറത്താ ക്കാമെന്ന് ഐടി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സഞ്ജയ് എം. കൗളും ധന അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങും ഫയലിൽ എഴുതിയിരുന്നിട്ടും ഇത്രയും കാലം മുഖ്യമന്ത്രി ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയായിരുന്നു. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ സർക്കാരിന്റെ സ്പേസ് പാർക്ക് പദ്ധതിയിൽ നിയമിച്ച പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് (പിഡബ്ല്യുസി) ഐടി പദ്ധതികളിൽ സംസ്ഥാന സർക്കാർ 2 വർഷത്തേക്കു വിലക്കേർ പ്പെടുത്തിയ പ്രഖ്യാപനം പോലും നാടകീയമായിരുന്നു എന്ന് വേണം പറയാൻ. കെ–ഫോൺ പദ്ധതിയിൽ നവംബർ 30 ന് പിഡബ്ല്യുസി കൺസൽറ്റൻസി കരാർ അവസാനിക്കുന്ന ദിവസം, കരാർ നീട്ടി നൽകേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷത യിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു. ഗതാഗത വകുപ്പി ന്റെ ഇ–മൊബിലിറ്റി പദ്ധതിയിൽനിന്നും പിഡബ്ല്യുസിയെ ഒഴിവാ ക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button