അന്യഗ്രഹ ജീവികൾ ഭൂമിയെ കീഴടക്കുമോ,അന്യഗ്രഹ ജീവികൾ സ്ഥാപിച്ചെന്നു കരുതുന്ന ഫലകം കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം.

ലോകത്തിന്റെ നിയന്ത്രണം ഒന്നടങ്കം സ്വന്തമാക്കി വരുന്ന അന്യഗ്രഹ ജീവികൾ ഭൂമിയിലെ മനുഷ്യനെയും വരും നാളുകളിൽ അടിമകളാ ക്കുമോ എന്ന സംശയം ബലപ്പെടുന്നു. അന്യ ഗ്രഹജീവികാലുമായി ബദ്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകളും വർത്തമാനങ്ങളും ഇതിലേ ക്കാണ് ഇപ്പോൾ വിരൽ ചൂണ്ടുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ ഇത് ചൂണ്ടിക്കാണിക്കു ക കൂടിയാണ്. റൊമാനിയയിലെ പിയത്ര നീമിലെ പെട്രോഡാവ ഡേസിയൻ കോട്ടയ്ക്ക് സമീപം അന്യഗ്രഹ ജീവികൾ സ്ഥാപിച്ചെന്നു കരുതുന്ന ഫലകം കണ്ടെത്തിയതാണ്ഇതുമായി ബന്ധപ്പെട്ട ഒടുവിലത്തെ സംഭവം അരങ്ങേറിയിരിക്കുന്നത്. പതിമൂന്നടി ഉയരത്തിൽ ത്രികോണാകൃതിയുളള ഫലകമാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയിൽ ഉറപ്പിച്ച നിലയിൽ തിളക്കമാർന്ന ഏതോ ഒരു ലോഹം കൊണ്ടുണ്ടാക്കിയ സ്തംഭത്തിൽ ചില കുറിപ്പുകൾ കൂടി ഉണ്ട്. വിജനമായ സ്ഥലത്തെത്തിയ ചിലരാണ് ഈ ഫലകം ആദ്യം കാണുന്നത്.
നേരത്തേ അമേരിക്കയിലെ തെക്കൻ യൂറ്റായിലെ മരുഭൂമിയിൽ ഇത്തരത്തിലൊരു ഫലകം നേരത്തെ കണ്ടെത്തിയിരുന്നു. റൊമാനിയയിൽ കണ്ടെത്തിയ ഫലകത്തിന് ചില വ്യത്യാസങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആദ്യത്തെ ഫലകം പോലെ ഇതും അന്യഗ്രഹജീവികൾ സ്ഥാപിച്ചതാണെന്നാണ് അന്യഗ്രഹ ജീവികളിൽ വിശ്വസിക്കുന്നവർ അടിവര യിട്ടു പറയുന്നു. അന്യഗ്രഹ ജീവികളല്ലാതെ ആരും ആളൊഴിഞ്ഞ സ്ഥലത്ത് ഫലകം സ്ഥാപിക്കില്ല എന്നും അവർ പറയുന്നുണ്ട്. അമേരി ക്കയിൽ ഫലകം കാണാതായതിന് അടുത്ത ദിവസമാണ് റൊമാനിയയിൽ ഫലകം കണ്ടെത്തുന്നത്. അതേസമയം, ഇക്കാര്യത്തിൽ എത്രത്തോ ളം സത്യാവസ്ഥ ഉണ്ടെന്നും അറിയില്ല.
മണ്ണിൽ നിന്ന് 12 അടി ഉയരത്തിലാണ്, അമേരിക്കയിലെ മരുഭൂമിയി ലെ ചുവന്ന പാറക്കെട്ടുകൾക്ക് സമീപത്ത് ആദ്യ ഫലകം കാണുന്നത്. ഈ ഫലകത്തിനും ത്രികോണാകൃതിയാണ് ഉള്ളത്. ഹെലികോപ്ടർ വഴി ചെമ്മരിയാടുകളുടെ സർവേ നടത്തിക്കൊണ്ടിരുന്ന ഉദ്യോഗ സ്ഥരാണ് ആദ്യത്തെ ഫലകം കണ്ടെത്തുന്നത്. ഇതേക്കുറിച്ച് ശാസ്ത്ര ജ്ഞർ പരിശോധന നടത്തിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി യാണിതെന്നാണ് നൽകിയിട്ടുള്ള വിശദീകരണം. സ്റ്റാൻലി കുബ്രിക് സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം ‘ 2001 : എ സ്പേസ് ഒഡീസിയിൽ ‘ ഇതുപോലൊരു സ്തംഭത്തെ കാണിക്കുന്നുണ്ട്. ചിത്രത്തിൽ അന്യഗ്രഹ ജീവികളാണ് ഈ സ്തംഭം നിർമിച്ചി രിക്കു ന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആരാധകരിൽ ആരെങ്കിലും നിർമിച്ച് മരുഭൂമിയിൽ സ്ഥാപിച്ചതാകാൻ ഇടയുണ്ടെന്നാണ് അന്ന് ചില ഗവേഷകർ പറഞ്ഞത്.എന്നാൽ ഇക്കാര്യം ഔദ്യോഗികമായി ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.