കെഎസ്എഫ്ഇ ശാഖകളുടെ ക്രമക്കേടുകളുടെ മുഖം, സോപ്പിട്ട് കഴുകി ശുദ്ധമെന്നു വരുത്തിത്തീർക്കാൻ ശ്രമം.

തിരുവനന്തപുരം / കേരളത്തിലെ ചില കെഎസ്എഫ്ഇ ശാഖകളിൽ നടന്നതായി വിജിലൻസ് കണ്ടെത്തിയ ക്രമക്കേടുകളുടെ മുഖം, സോ പ്പിട്ട് കഴുകി ശുദ്ധമെന്നു വരുത്തിത്തീർക്കാൻ വിജിലൻസ് റെയ്‌ഡിൽ കോപം പൂണ്ട വകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെ നിർദേശപ്രകാ രം നടപടി തുടങ്ങി. എല്ലാ കെഎസ്എഫ്ഇ ശാഖകളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന ഇന്‍റേണല്‍ ഓഡിറ്റിനാണ് ചൊവ്വാഴ്ച തുടക്കം കുറിച്ചിരിക്കുന്നത്.
വിജിലന്‍സ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണ് എന്ന് തെളിയിക്കുന്ന ഒരു റിപ്പോര്‍ട്ട് കെ.എസ്.എഫ്.ഇ ഇതിലൂടെ ലക്ഷ്യം വെക്കുന്നതിന്നു ചെയർമാൻ പീലിപ്പോസ് തോമസ് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തിലാണ് ഓഡിറ്റിംഗ് നടപടി. ആഭ്യന്തര ഓഡിറ്റ് വർഷത്തിൽ മൂന്നു തവണ നടക്കാറുണ്ടെ ന്നും പരിശോധന സാധാരണ നടപടിയെന്നുമാണ് ഇത് സംബന്ധിച്ച കെഎസ്എഫ്ഇയുടെ വിശദീകരണം.
വിജിലൻസ് പരിശോധന നടത്തിയ 36 ശാഖകളില്‍ തിങ്കളാഴ്ച തന്നെ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തി. മൊത്തം 40 ശാഖകളിലാണ് വിജി ലൻസ് റെയ്ഡ് നടന്നത്. എന്നാൽ 613 ശാഖകളിലും വിശദമായ പരി ശോധന നടത്താനാണ് പരിപാടി. പൊള്ള ചിട്ടികൾ ഉണ്ടോയെന്ന് വിശദമായി പരിശോധിക്കും. ഒരു മാസം നീണ്ടു നിൽക്കുന്ന ആഭ്യന്തര ഓഡിറ്റിങ്ങ് ആണ് നടത്തുകയെന്നും പീലിപ്പോസ് തോമസ് ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു. വിജിലന്‍സ് റെയ്ഡ് നടത്തിയ 36 ഇടങ്ങളില്‍ ആഭ്യന്തര ഓഡിറ്റിംങ് പൂര്‍ത്തിയാക്കി എന്നും, എന്നാല്‍ വിജിലന്‍സ് കണ്ടെത്തിയ തരത്തില്‍ യാതൊരു ക്രമക്കേടുകളും ഈ ശാഖകളില്‍ ഇല്ലെന്നുമാണ് കെ.എസ്.എഫ്.ഇ അവകാശപ്പെടുന്നത്. ഇത്തരത്തി ലൊരു നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടിയാണ് മുഴുവന്‍ ശാഖകളിലും ആഭ്യന്തര ഓഡിറ്റിംങ് നടത്തി മുഖം ഒന്ന് ഓഡിറ്റിംങ് എന്ന സോപ്പ് കൊണ്ട് പതപ്പിച്ചു കഴുകാൻ തീരുമാനിച്ചിട്ടുള്ളത്.