CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNews

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ മുഖ്യ തെളിവായ ഫോൺ മുക്കി.

കൊല്ലം/ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ മുഖ്യ തെളിവെന്ന് പോലീസ് പറയുന്ന കെ ബി ഗണേഷ്‍ കുമാർ എംഎൽഎയുടെ സെക്രട്ടറിയുടെ ഫോൺ ഗൂഡാലോചന നടത്തിയ ഉന്നതരടക്കം മുക്കിയതായി സംശയം. ചൊവ്വാഴ്ച കൊല്ല ത്ത് ഗണേഷിന്റെയും പ്രദീപിന്‍റെയും വീട്ടില്‍ നടന്ന റെയ്ഡിൽ ഫോൺ കണ്ടെത്താനായില്ല. കേസുമായി ബന്ധപ്പെട്ട സൈബർ തെളിവുകൾ മാത്രമാണ് ഫോൺ രേഖകൾ എങ്കിലും ഇതാണ് മുഖ്യമെന്നാണ് ഇക്കാര്യത്തിൽ പോലീസ് പറയുന്നത്. പ്രദീപ് കുമാർ കാസർകോട് പോയതിനും, മാപ്പു സാക്ഷിയെ ഭീക്ഷണിപ്പെടുത്താൻ ശ്രമിച്ചു എന്നത് സംബന്ധിച്ചും മുഖ്യ തെളിവാണ് പ്രതികൾ അടക്കമുള്ള സംഘം മുക്കിയിരിക്കുന്നത്. ഫോൺ നശിപ്പിച്ചിട്ടുണ്ടാകുമോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. എം എൽ എ കെ ബി ഗണേഷ് കുമാറിന്റെ നിർദേ ശപ്രകാരമാണ് പ്രദീപ് ഈ കൊട്ടെഷൻ ജോലി ഏറ്റെടുത്ത തെന്നാണ് പോലീസ് ബലമായി സംശയിക്കുന്നത്.

ബേക്കല്‍ പൊലീസിന്‍റെ നിർദേശപ്രകാരം പത്തനാപുരം പൊലീസാണ് എംഎല്‍എയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയത്. എന്നാൽ സിവില്‍ വേഷത്തില്‍ സ്വകാര്യ വാഹനത്തില്‍ എത്തിയ സംഘം രണ്ട് മണിക്കൂറോളം തിരച്ചില്‍ നടത്തി എന്നാണ് പത്തനാ പുരം പോലീസിന്റെ വിശദീകരണമെങ്കിലും, തിരച്ചിൽ നടത്താനുള്ള വിവരം പത്തനാപുരം സ്റ്റേഷനിൽ എത്തി നിമിഷങ്ങൾക്കകം അത് ചോർന്നിയിരുന്നു എന്നും വിവരം ഉണ്ട്. എം എൽ എ യുടെ വീട്ടിൽ തുടർന്നാണ് സൈബർ സെൽ ഉദ്യോഗസ്ഥർ അടക്കമുള്ളവർ പരിശോ ധനയിൽ നടത്തുന്നത്. പ്രദീപ് കുമാറിന്‍റെ ഫോൺ കണ്ടെത്താനായി രുന്നു തിരച്ചിൽ മുഖ്യമായും നടന്നത്. പ്രദീപിന്റെ കോട്ടാത്തലയിലെ വീട്ടില്‍ കൊട്ടാരക്കര പൊലീസും പരിശോധന നടത്തിയിരുന്നു. കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപിന് കാസര്‍ കോട് ഹൊസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചതിന് പിറകെയാ യിരുന്നു റെയ്ഡ് നടന്നത്. അതേസമയം, എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം പത്തനാപുരം എം എൽ എ കൂടിയായ ഗണേഷ് കുമാറിന്, പത്തനാപുരം, കൊട്ടാരക്കര സ്റ്റേഷൻകളിൽ നല്ല സ്വാധീനമാണ് ഉള്ളത്. എം എൽ എ എന്നതിനേക്കാളുപരി ഒരു എൽ ഡി എഫ് നേതാവ് എന്ന നിലയിലാണ് അത്. ഇതൊക്കെ അറിഞ്ഞു കൊണ്ട് എം എൽ എ യുടെ സെക്രട്ടറിയുടെ വിവാദമായ ഫോൺ കണ്ടെത്താൻ കേസന്വേഷണ സംഘം പത്തനാപുരം, കൊട്ടാരക്കര പോലീസ് സ്റ്റേഷനുകളുടെ സഹായം തേടിയതിലെ ഔചിത്യമാണ് മനസിലാക്കാൻ കഴിയാത്തത്. ജനുവരി 24ന് കാസർകോട് എത്തിയ ഗണേഷിന്റെ പി ഇ പ്രദീപ്, ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. കാസർകോട് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വസതിയിൽ നിന്ന് നവംബര്‍ 24ന് പുലർച്ചെയാണ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button